യാത്രക്കാരുടെ തിരക്ക്; അബുദാബി–ദുബായ് സർവീസ് വർധിപ്പിച്ച് ഇത്തിഹാദ് റെയിൽ

പ്രതീകാത്മക ചിത്രം
ദുബായ്: യാത്രക്കാരുടെ തിരക്ക് വർധിച്ചതിനെ തുടർന്ന് അബുദാബി–ദുബായ് റൂട്ടിൽ വാരാന്ത്യങ്ങളിൽ അധിക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ. ശനി, ഞായർ ദിവസങ്ങളിലായി ആറു അധിക സർവീസുകളാണ് ഏർപ്പെടുത്തുന്നത്. ശനിയാഴ്‌ച മൂന്ന് അധിക സർവീസുകളിലൂടെ 1000ൽ അധികം സീറ്റ് ലഭ്യമാക്കും. ഞായറാഴ്‌ച മൂന്ന് സർവീസിലായും 1000ൽ അധികം സീറ്റ് അനുവദിക്കും.
രണ്ടു ദിവസവും അബുദാബിയിൽനിന്ന് ദുബായിലേക്ക് പകൽ 12.14നും വൈകിട്ട് 4.43നും അധിക ട്രെയിനുകൾ പുറപ്പെടും. ദുബായിൽനിന്ന് അബുദാബിയിലേക്ക് പകൽ 1.43ന് ആണ് അധിക സർവീസ്. ഇൗ സർവീസിലേക്കുള്ള ടിക്കറ്റ് വിൽപ്പന വെള്ളി പകൽ രണ്ടിന് ആരംഭിച്ചു. യാത്രക്കാരുടെ വർധിച്ച ആവശ്യം പരിഗണിച്ചാണ് അധിക സർവീസുകൾ ഏർപ്പെടുത്തുന്നതെന്ന് ഇത്തിഹാദ് റെയിൽ അറിയിച്ചു.
ഉദ്ഘാടന ദിവസംമുതൽ നിരവധി യാത്രക്കാരാണ് രണ്ട് എമിറേറ്റിനുമിടയില്‍ യാത്ര ചെയ്യുന്നത്. പ്രവൃത്തി ദിവസങ്ങളില്‍ ഇരു എമിറേറ്റുകള്‍ക്കുമിടയില്‍ ആകെ പത്ത് സര്‍വീസാണുള്ളത്. ഇതില്‍ രണ്ടെണ്ണം രാവിലെയും ബാക്കിയുള്ളവ ഉച്ചയ്‌ക്കും വൈകീട്ടുമാണ്.









0 comments