ad
Deshabhimani

എറിയാട് മഹൽ പ്രവാസി കൂട്ടായ്മ കുടുംബ സംഗമം

eriyad mahal pravasi
വെബ് ഡെസ്ക്

Published on Dec 08, 2025, 12:16 PM | 1 min read

ജിദ്ദ : വണ്ടൂർ എറിയാട് മഹൽ പ്രവാസി കൂട്ടായ്മയുടെ കുടുംബ സംഗമം ജിദ്ദ ഹാരസത്തിൽ നടന്നു. മുഖ്യരക്ഷാധികാരി ബേബി നീലാമ്പ്ര (നജീബ്) ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ഹസൈൻ പുന്നപ്പാല അധ്യക്ഷനായി. രക്ഷാധികാരികളായ നജീബ് കണ്ടംകുടുക്ക, ടി പി സമീർ, മുഹൈമീൻ കരുമാര, റഷാദ് കരുമാര, മിൻഹ സഫീർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും ഗെയിംസുകളും ഫുട്ബോൾ മത്സരവും നടന്നു. മുഹൈമീന്റെ നേതൃത്വത്തിലുള്ള ടീം വിജയികളായി. സമീർ പതുത്തറയുടെ നേതൃത്വത്തിലുള്ള ടീമിനാണ്‌ രണ്ടാംസ്ഥാനം. നറുക്കെടുപ്പിൽ അസ്‌കർ, ഹസൈൻ, ആലിൻ നാസിഫ് എന്നിവർ യഥാക്രമം ആദ്യ മൂന്നുസ്ഥാനം നേടി. ഫഹദ് നീലാന്പ്ര, ഷബീർ, അഫ്സൽ, അസ്ജദ്, ബദറുദ്ദീൻ, കബീർ, ഷാൻ, അക്ബർ അലി, നിഷാദ്, നൗഷാദ് എന്നിവർ നേതൃത്വം നൽകി. ഹാഷിം കരുമാര സ്വാഗതവും കെ സി അബ്ദുൾസലാം നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home