എമിറേറ്റ്സ് റോഡിൽ ഗതാഗതം പരിഷ്ക്കരണം ആരംഭിച്ചു

ഷാർജ: എമിറേറ്റ്സ് റോഡിൽ ഗതാഗതം പരിഷ്ക്കരണം ആരംഭിച്ചു. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി വ്യാഴാഴ്ച മുതൽ എമിറേറ്റ്സ് റോഡിൽ താത്ക്കാലികമായി ഗതാഗതം വഴി വഴി തിരിച്ചു വിടുമെന്ന് ഊർജ്ജ അടിസ്ഥാന സൗകര്യ മന്ത്രാലയം പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി റാസൽഖൈമയിൽ നിന്ന് അൽ ദൈദിലേയ്ക്ക് വരുന്ന ഇൻറർ ചെയ്ഞ്ച് നമ്പർ ഏഴിലെ സ്ലിപ്പ് റോഡ് പൂർണ്ണമായും അടച്ചിടും. പകരം ഇൻറർ ചെയ്ഞ്ച് 6 ഉം പുതിയ കോർഫക്കാൻ റോഡ് തുരങ്കവും വഴി വാഹനം ഓടിക്കാൻ മന്ത്രാലയം ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു. ഗതാഗത നിർദ്ദേശങ്ങൾ പാലിക്കുകയും, ദിശാസൂചനകൾ നൽകുന്ന ബോർഡുകളിലെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്തുകൊണ്ട് സുരക്ഷിതമായ ഡ്രൈവിംഗ് ഉറപ്പാക്കാൻ മന്ത്രാലയം പൊതുജനങ്ങളോട് നിർദ്ദേശിച്ചു.











0 comments