'വെൽക്കം ബാക്ക്'; ദുൽഖറിന് ആശംസകളുമായി നിവിൻ പോളി

കൊച്ചി: ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ 'ഐ ആം ഗെയിം' ഇന്ന് തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിനും ദുൽഖറിനും ആശംസകൾ നേർന്നുകൊണ്ട് നടൻ നിവിൻ പോളി പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ദീർഘനാളിനുശേഷം മാലയാളത്തിലേക്കുളഅള ഉറ്റ സുഹൃത്തിന്റെ മടങ്ങിവരവിൽ സന്തോഷം പ്രകടിപ്പിച്ചായിരുന്നു പോസ്റ്റ്. 'ഐ ആം ഗെയിം' ഒരു ബ്ലോക്ക് ബസ്റ്ററാകട്ടെ എന്നും നിവിൻ കുറിച്ചു.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സെപ്റ്റംബർ 3ന് രാവിലെ 9 മണി മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. ദുൽഖറിന്റെ കരിയറിലെ 40-ാമത്തെ ചിത്രമായ 'ഐ ആം ഗെയിം' മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ-ഇന്ത്യൻ തലത്തിലാണ് റിലീസ് ചെയ്യുന്നത്. 12.5 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സീ മ്യൂസിക് സ്വന്തമാക്കിയത്.
ആഗസ്ത് 20ന് ചിത്രത്തിന്റഎ റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. അതേസമയം, ഓണക്കാലത്ത് തിയറ്ററിലെത്തിയ നിവിൻ പോളി - മമിത ബൈജു ചിത്രം ബത്ലഹേം കുടുംബ യൂണിറ്റ് സൂപ്പർ ഹിറ്റായി തിയറ്ററിൽ മുന്നേറുകയാണ്. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ 200 കോടി ക്ലബ്ബിൽ ഇടംനേടുന്ന ഏഴാമത്തെ സിനിമയായി. നിവിൻ പോളിയുടെ കരിയറിലെ ആദ്യ 200 കോടി ചിത്രമാണ് ബികെയു. കേരളത്തിലും ഓവർസീസിലും ഗംഭീര പ്രതികരണമാണ് ഇപ്പോഴും സിനിമയ്ക്കു ലഭിക്കുന്നത്.










0 comments