ബഹ്റൈനില്‍ കുടുങ്ങിയവര്‍ക്ക് സൗദി വഴി നാട്ടിലേക്ക് മടങ്ങാന്‍ എംബസി സൗകര്യമൊരുക്കും

മനാമ: മേഖലയിലെ നിലവിലെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് ബഹ്റൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് സൗദി വഴി നാട്ടിലേക്ക് മടങ്ങനുള്ള പ്രത്യേക യാത്രാ സൗകര്യം ഒരുക്കിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. സൗദിയിലെ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചാണ് അടിയന്തിര സൗകര്യം ഒരുക്കുന്നത്.
സന്ദര്‍ശക വിസയിലോ ഹ്രസ്വകാല വിസയിലോ എത്തി മടങ്ങാന്‍ കഴിയാതെ ബഹ്റൈനില്‍ കുടുങ്ങിയവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുകയെന്ന് അംബാസഡര്‍ വിനോദ് ജേക്കബ് അറിയിച്ചു. ഫെബ്രുവരി 28 മുതല ബഹറൈന്‍ വ്യോമാതിര്‍ത്തി അടച്ചിരിക്കയാണ്. അതിപ്പോഴും തുടരുകയാണ്. അതിനാലാണ് ഈ സൗകര്യം ഒരുക്കുന്നത്.
റിയാദിലെ ഇന്ത്യന്‍ എംബസി വഴി സൗദി സര്‍ക്കാരില്‍ നിന്ന് പ്രത്യേക ട്രാന്‍സിറ്റ് വിസ അനുമതികള്‍ ലഭ്യമാക്കുന്നുണ്ടെന്നും ഇതിനായി ബഹ്റൈനിലെ ഇന്ത്യന്‍ എംബസി വഴി അപേക്ഷിക്കാമെന്നും എംബസി വ്യക്തമാക്കി. സൗദി വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഇന്ത്യയിലേക്കുള്ള കണ്‍ഫേം ചെയ്ത വിമാന ടിക്കറ്റ് ഉണ്ടായിരിക്കണം. റിയാദിലെ ഇന്ത്യന്‍ എംബസി നല്‍കുന്ന ഔദ്യോഗിക കുറിപ്പ് സൗദി അതിര്‍ത്തിയിലെ ചെക്ക് പോയിന്റുകളില്‍ ഹാജരാക്കണം. 72 മുതല്‍ 96 മണിക്കൂര്‍ വരെ കാലാവധിയുള്ള ട്രാന്‍സിറ്റ് വിസ ലഭിക്കുന്നവര്‍ ഈ സമയപരിധിക്കുള്ളില്‍ തന്നെ ഇന്ത്യയിലേക്ക് തിരിക്കണം. യാത്രക്കാര്‍ പകല്‍ സമയം തന്നെ സൗദി അതിര്‍ത്തിയില്‍ എത്താന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സഹായം ആവശ്യമുള്ളവര്‍ [email protected] എന്ന ഇമെയിലില്‍ ബന്ധപ്പെടണം.
ഇതോടൊപ്പം ബഹ്റൈനിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും എംബസി നിര്‍ദ്ദേശിച്ചു. പ്രാദേശിക അധികൃതര്‍ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. അടിയന്തര സഹായങ്ങള്‍ക്കായി +973 39418071, +973 38400433 എന്നീ 24 മണിക്കൂര്‍ ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ സജ്ജമാണ്. നിലവിലെ സാഹചര്യത്തിലും എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍ തുടരുന്നതായും അറിയിപ്പില്‍ പറയുന്നു.










0 comments