ഡ്രൈവിംഗ് പരിശീലന പാഠ്യപദ്ധതി പരിഷ്‌കരിച്ച് ദുബായ് ആർടിഎ

ദുബായ്: ആധുനിക വാഹനങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ ഡ്രൈവർമാർക്ക് പരിചിതമാക്കുന്നതിനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഡ്രൈവിംഗ് പരിശീലന പാഠ്യപദ്ധതി പരിഷ്‌കരിച്ചു. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) പോലുള്ള സ്മാർട്ട് സാങ്കേതികവിദ്യകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ലൈറ്റ് വാഹനങ്ങൾക്കായുള്ള പുതിയ സിലബസ് തയ്യാറാക്കിയിരിക്കുന്നത്. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഡ്രൈവർമാരുടെ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുമായാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ മാറ്റങ്ങൾ കൊണ്ടുവന്നതെന്ന് ആർടിഎ വ്യക്തമാക്കി.
ഫോർവേഡ് കൊളിഷൻ വാർണിങ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ്, ലെയ്ൻ ഡിപ്പാർച്ചർ അലർട്ട്, പാർക്കിങ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ഇനി മുതൽ പരിശീലനത്തിന്റെ ഭാഗമായി പഠിപ്പിക്കും. ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുമായി സഹകരിച്ച് തയ്യാറാക്കിയ പുതിയ ഹാൻഡ്‌ബുക്കിലും സൈദ്ധാന്തിക-പ്രായോഗിക ക്ലാസുകളിലും ഈ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ രണ്ടര ലക്ഷത്തിലധികം ആളുകൾ പുതുക്കിയ ഈ പരിശീലന രീതിയുടെ പ്രയോജനം നേടിയതായും അധികൃതർ അറിയിച്ചു.










0 comments