Deshabhimani

മാനവികതാ പുരസ്കാരം സമ്മാനിച്ചു

മണമ്പൂർ ആർട്ടിസ്റ്റ് രാജാ രവിവർമ ഗ്രന്ഥശാലയുടെ മാനവികതാ പുരസ്കാര സമ്മേളനം ഒ എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

മണമ്പൂർ ആർട്ടിസ്റ്റ് രാജാ രവിവർമ ഗ്രന്ഥശാലയുടെ മാനവികതാ പുരസ്കാര സമ്മേളനം ഒ എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 28, 2026, 04:15 AM | 1 min read

വർക്കല

മണമ്പൂർ ആർട്ടിസ്റ്റ് രാജാ രവിവർമ ഗ്രന്ഥശാലയുടെ ‘മാനവികതാ പുരസ്കാരം നൽകൽ’ സമ്മേളനം ഒ എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ജി ജയചന്ദ്രൻ അധ്യക്ഷനായി. ചരിത്രം, സാഹിത്യം, കല, അധ്വാനം, പാചകം, തയ്യൽ, തൊഴിൽ തുടങ്ങി വിവിധ മേഖലകളിൽ മികവ്‌ തെളിയിച്ചവരെയാണ്‌ എല്ലാ വർഷവും ആദരിക്കുന്നത്‌. ഗവ. യുപി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, കേരള ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി കെ മധു, മണമ്പൂർ രാജൻബാബു, ജി കുഞ്ഞുമോൾ, എസ് സുരേഷ്‌കുമാർ, എം എൻ രാജീവ്കുമാർ, ടി ലാലു, എം പി ശശിധരൻ നായർ, എസ് സജീവ്, ബി അനാമിക, എസ് സുരേഷ് ബാബു, രമ സുരേഷ്, എസ് സനിൽ, എൽ ജയപ്രകാശ്, ഡി ആർ ബിന്ദു, എൽസി രാജേഷ് എന്നിവർ സംസാരിച്ചു. ജി പ്രിയദർശനൻ, ജെ ആർ പ്രസാദ്, ശശികുമാർ ഗോവിന്ദൻ (ലണ്ടൻ), എ വി ബാഹുലേയൻ, വിളയിൽ എസ് ഭാസ്കരൻ, ജി സത്യശീലൻ, കെ എസ് മണമ്പൂർ, മണമ്പൂർ സുരേഷ് (ലണ്ടൻ), ആർ ദാമോദരൻ, സി രാധാകൃഷ്ണൻ, രവികുമാർ ശിൽപ്പ, സി ആർ മണികണ്ഠൻ, പി സിൽത്തി, കെ വിലാസിനി, കെ ലിസി, ജി സിന്ധുകുമാരി, നിധിൻ എസ് ലാൽ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home