കിളിമാനൂര്‍ ഉപജില്ലാ കലോത്സവം
ആര്‍ആര്‍വി ഗേള്‍സ് ചാമ്പ്യന്‍

കിളിമാനൂര്‍ ഉപജില്ലാ കലോത്സവം സമാപന സമ്മേളനം ഒ എസ് അംബിക എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
കിളിമാനൂര്‍
കിളിമാനൂര്‍ ഉപജില്ലാ കലോത്സവത്തില്‍ രാജാ രവിവര്‍മ ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി 763 പോയിന്റുമായാണ് നേട്ടം. യുപി വിഭാഗത്തില്‍ 80 പോയിന്റോടെ മടവൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്ററി ഓവറോള്‍ നേടി. എല്‍പി വിഭാഗത്തില്‍ 65 പോയിന്റ് വീതംനേടി പകല്‍കുറി ഗവ. എല്‍പിഎസ്, മൂതല ഗവ. എല്‍പിഎസ്, ദര്‍ശനാവട്ടം ഗുരുദേവ് യുപിഎസ്, കുറ്റിമൂട് ഗവ. എല്‍പിഎസ്, നാവായിക്കുളം ഗവ. എല്‍പിഎസ് എന്നീ സ്‌കൂളുകള്‍ ഓവറോള്‍ ചാമ്പ്യന്‍സ്ഥാനം പങ്കിട്ടു. സമാപനസമ്മേളനം ഒ എസ് അംബിക എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ ആര്‍ ഷൈജു അധ്യക്ഷനായി. കെ ജി പ്രിന്‍സ്, ഗിരീഷ് പുലിയൂര്‍, എസ് ഷാജുമോള്‍, ബി ജയചന്ദ്രന്‍, സതീവന്‍, ബി സക്കീര്‍ ഹുസൈന്‍, വി രാജേഷ്, പി എ സാജന്‍, ലിന്‍ഡാ വഹാബ് എന്നിവര്‍ സംസാരിച്ചു.







0 comments