കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് വരുമാനത്തിൽ വൻ ഇടിവ്

തിരുവനന്തപുരം
ശബരിമലയിലേക്കുള്ള സ്പെഷ്യൽ സർവീസുകളിൽ കെഎസ്ആർടിസിയുടെ വരുമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 40 ശതമാനം കുറവുണ്ടായതായി റിപ്പോർട്ട്. എട്ടു ദിവസത്തെ വരുമാനത്തിൽ 1.80 കോടി രൂപയാണ് കുറഞ്ഞത്. ഗ്രാമീണമേഖലയിലെയടക്കം അഞ്ഞൂറോളം സർവീസുകൾ വെട്ടി ശബരിമലയിലേക്ക് വിന്യസിച്ചത് കോർപറേഷന് അധിക സാമ്പത്തിക ബാധ്യതയായെന്നാണ് വിവരം. മണ്ഡലകാലത്ത് ഒന്നാംഘട്ടത്തിൽ 461 ബസും മകരവിളക്ക് രണ്ടാംഘട്ടത്തിൽ 561 ബസുമാണ് വിന്യസിക്കുന്നത്. ഡിപ്പോകളിൽ പകരം സർവീസുകൾ ക്രമീകരിക്കാൻ നടപടിയെടുത്തിരുന്നില്ല. ബസുകൾ അറ്റകുറ്റപ്പണിയും നടത്തിയില്ല. അറുനൂറോളം ബസുകൾ ഇപ്പോഴും കട്ടപ്പുറത്താണ്. സൗജന്യയാത്രയുടെ നഷ്ടം നികത്താൻ കെഎസ്‌ആർടിസിക്ക് സർക്കാർ ധനസഹായം നൽകാത്തതിനാൽ പല ബസുകളും പുറത്തിറക്കാനാകുന്നില്ല. നൂറോളം ബസ് സ്‌പെയർപാർട്സ് കിട്ടാത്തതിനാൽ സർവീസ് നടത്തുന്നില്ല.








0 comments