ad
Deshabhimani

ദുബായിലെ അൽതാനിയ സ്ട്രീറ്റിൽ ഗതാഗത വികസന പ്രവർത്തനങ്ങൾ

al tanyah
വെബ് ഡെസ്ക്

Published on Aug 31, 2025, 03:39 PM | 1 min read

ദുബായ് : ഷെയ്ഖ് സായിദ് റോഡിനെയും അൽ വസൽ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ അൽതാനിയ സ്ട്രീറ്റിൽ ഗതാഗത വികസന പ്രവർത്തനങ്ങൾ ആരംഭിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.


ഷെയ്ഖ് സായിദ് റോഡിന്റെ സർവീസ് റോഡിൽ നിന്ന് അൽതാനിയ സ്ട്രീറ്റിലേക്ക് പോകുന്ന ഭാഗത്തെ നിലവിലെ റൗണ്ട് എബൗട്ട് നവീകരിക്കുകയും, സ്ട്രീറ്റ് 10–അൽതാനിയ സ്ട്രീറ്റ് ജംഗ്ഷനിൽ സിഗ്നൽ സംവിധാനം സ്ഥാപിക്കുകയും, നടപ്പാതകളും ക്രോസിംഗുകളും ഒരുക്കി സുരക്ഷ വർധിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്.


സെപ്തംബർ ആദ്യത്തോടെ പ്രവൃത്തികൾ പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഇതോടെ ഷെയ്ഖ് സായിദ് റോഡിൽ നിന്ന് അൽതാനിയ സ്ട്രീറ്റിലേക്കുള്ള ഗതാഗതക്കുരുക്ക് കുറയുകയും അൽ ഷെയ്ഫ്, അൽ മനാര മേഖലകളിലെ യാത്രയുടെ സമയം ലാഭിക്കുകയും ചെയ്യും. പ്രധാന താമസ-വാണിജ്യ മേഖലകളുമായി ബന്ധം ശക്തിപ്പെടുത്തുന്നതിനും നടപ്പാത, സൈക്കിൾ യാത്രികരുടെ സുരക്ഷ വർധിപ്പിക്കുന്നതിനുമായി പദ്ധതി സഹായകരമാകുമെന്നും ആർടിഎ വ്യക്തമാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home