Deshabhimani

യാത്രാസമയം പകുതിയാകും; സത്‌വ റൗണ്ട്‌എബൗട്ടിന് പകരം സിi​ഗ്നൽ സംവിധാനം

dubai
വെബ് ഡെസ്ക്

Published on Oct 16, 2026, 07:57 AM | 1 min read

ദുബായ്: നഗരത്തിലെ തിരക്കേറിയ സത്‌വ റൗണ്ട്‌എബൗട്ടിന് പകരം ആധുനിക ഗതാഗത സിഗ-്‌നൽ സംവിധാനം നിലവിൽ വന്നു. ഡിസംബർ രണ്ട്‌ തെരുവിലെ ഗതാഗതക്കുരുക്ക് കുറയ-്‌ക്കാനായി നടപ്പാക്കിയ പരിഷ്‌കാരത്തിലൂടെ യാത്രാസമയം പകുതിയാകുമെന്ന്‌ ദുബായ് ആർടിഎ അറിയിച്ചു. തിരക്കേറിയ സമയങ്ങളിലെ വാഹനങ്ങളുടെ കാത്തിരിപ്പും ഗതാഗതക്കുരുക്കും 60 ശതമാനംവരെ കുറഞ്ഞതായും അധികൃതർ വ്യക്തമാക്കി.


സംവിധാനം നിലവിൽ വന്നതോടെ വാഹനഗതാഗതം കൂടുതൽ സുഗമമാകും. കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനും ബസുകളുടെ യാത്ര വേഗത്തിലാക്കാനും സംവിധാനം സഹായിക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിനെയും ഷെയ്‌ഖ് സായിദ് റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് സത്‌വ റൗണ്ട്‌എബൗട്ട്‌.


അൽ ബദായ, അൽ ജാഫിലിയ, അൽ ഹുദൈബ, ജുമൈറ, ട്രേഡ് സെന്റർ മേഖലകളിലേക്കുള്ള യാത്രയും ഇതോടെ കൂടുതൽ സുഗമമാകും. ​ദുബായ് വേൾഡ് ട്രേഡ് സെന്റർ റൗണ്ട്‌എബൗട്ട് വികസന പദ്ധതി ഉൾപ്പെടെ നഗരത്തിലെ ഗതാഗത അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സത്‌വയിലെ പരിഷ-്‌കാരവും നടപ്പാക്കിയത്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home