ദുബായ് സ്വകാര്യ സ്‌കൂളുകളിൽ 4.06 ലക്ഷം വിദ്യാർഥികൾ; 2 വർഷത്തിൽ 18,000 പഠനസീറ്റുകൂടി

ദുബായ്: വർധിച്ചുവരുന്ന ജനസംഖ്യയും എമിറേറ്റിലേക്ക് കുടുംബങ്ങളുടെ കുടിയേറ്റവും കണക്കിലെടുത്ത് കൂടുതൽ വിദ്യാർഥികൾക്ക് താങ്ങാവുന്ന ഫീസിൽ പഠനസൗകര്യം ഒരുക്കാനുള്ള നടപടികൾ ശക്തമാക്കുന്നു. ദുബായിലെ സ്വകാര്യ സ-്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണം 4.06 ലക്ഷം കടന്ന സാഹചര്യത്തിലാണ് നടപടി. അടുത്ത രണ്ട് അധ്യയന വർഷങ്ങളിൽ മിതമായ ഫീസിലുള്ള 18,000 പഠനസീറ്റുകൾ കൂടി ഒരുക്കാനാണ് ലക്ഷ്യം.
2026–27 അധ്യയന വർഷത്തിൽ ഏഴ് സ്വകാര്യ സ-്‌കൂളുകൾ കൂടി തുറന്നു. ഇതിലൂടെ ഏകദേശം 17,000 വിദ്യാർഥികൾക്ക് പഠനസൗകര്യം ലഭിക്കും. കൂടാതെ 17 ശൈശവകാല വിദ്യാഭ്യാസ കേന്ദ്രങ്ങൾ ആരംഭിച്ചതിലൂടെ 1700-ലേറെ സീറ്റുകളും വർധിച്ചു. രണ്ട് അന്താരാഷ-്‌ട്ര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ രണ്ടു അധ്യയന വർഷങ്ങളിലായി ദുബായിൽ 51 പുതിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് തുറന്നത്.
കുടുംബങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് സ-്‌കൂളുകളുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം അവയുടെ സ്ഥാനം, ഫീസ്, പഠനപദ്ധതി എന്നിവയ-്‌ക്കും പ്രാധാന്യം നൽകുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) ഡയറക-്‌ടർ ജനറൽ ആയിഷ മിറാൻ പറഞ്ഞു. ദുബായുടെ വിദ്യാഭ്യാസ വികസനപദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന സമഗ്ര വിദ്യാഭ്യാസ രൂപരേഖയിൽ താങ്ങാനാവുന്ന ഫീസും താമസമേഖലകളോട് ചേർന്നുള്ള സ-്‌കൂളുകളുടെ ലഭ്യതയും പരിഗണിക്കുന്നുണ്ട്. കുട്ടികളുടെ ദൈനംദിന യാത്രാദൂരം കുറയ-്‌ക്കുന്നതും ലക്ഷ്യമാണ്.
മിതമായ ഫീസിലുള്ള സ-്‌കൂളുകൾക്ക് ആവശ്യക്കാർ ഏറുന്നതായി വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യക്തമാക്കി. ജെംസ് എജ്യുക്കേഷന്റെ മിതമായ ഫീസിലുള്ള സ-്‌കൂളുകളിൽ ഈ അധ്യയന വർഷം ഏകദേശം 4500 പുതിയ വിദ്യാർഥികൾ ചേർന്നു. കഴിഞ്ഞ വർഷം ഇത് 4,300 ആയിരുന്നു. 2026–27 അധ്യയന വർഷത്തിൽ ദുബായിൽ ഏകദേശം 5,000 പുതിയ പഠനസീറ്റുകൾ കൂടി സ്ഥാപനം ഒരുക്കിയിട്ടുണ്ട്. അടുത്ത മൂന്നു വർഷത്തിനിടെ ദുബായിലും അബുദാബിയിലുമായി 20,000 സീറ്റുകൾ കൂടി ഒരുക്കാൻ ഇരുനൂറ് കോടി ദിർഹത്തിന്റെ നിക്ഷേപവും ആസൂത്രണം ചെയ്യുന്നു. ഇതിൽ 75 ശതമാനത്തോളം താങ്ങാവുന്ന ഫീസിലുള്ളതും ഇടത്തരം ഫീസ് വിഭാഗത്തിലുള്ളതുമായ സ-്‌കൂളുകൾക്കായിരിക്കും.ദുബായ് സ-്‌കൂൾ പദ്ധതിയുടെ വികസനത്തിനായി സർക്കാർ 53 കോടി ദിർഹം നീക്കിവച്ചിട്ടുണ്ട്. 2033-ഓടെ 15,000 പഠനസീറ്റുകൾ ഒരുക്കുകയാണ് ലക്ഷ്യം.
ബ്രിട്ടീഷ്, അമേരിക്കൻ, ഇന്ത്യൻ, ഐബി തുടങ്ങിയ വ്യത്യസ-്‌ത പഠനപദ്ധതികളിൽ കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനും സ്ഥാപനങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. ഫീസ് മാത്രമല്ല, അധ്യാപനത്തിന്റെ നിലവാരം, പഠനഫലം, കുട്ടികളുടെ ക്ഷേമം, യാത്രാച്ചെലവ്, സ-്‌കൂളിന്റെ സ്ഥാനം എന്നിവയും രക്ഷിതാക്കൾ പരിഗണിക്കുന്നുണ്ട്.









0 comments