കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ചുവീണ് ആറുവയസുകാരി മരിച്ചു

മിർസ
കണ്ണൂർ : കണ്ണൂർ, പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ചുവീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം. രണ്ടാം ക്ലാസ് വിദ്യാർഥിനി മിർസയാണ് മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. എല്ലാ ഞായറാഴ്ചയും നാട്ടുകാർ നടത്തുന്ന ശുചീകരണത്തിനിടെയാണ് അപകടമുണ്ടായത്. മാതാപിതാക്കൾക്കൊപ്പം കുട്ടികളും ശുചീകരണ പ്രവർത്തനങ്ങൾക്കെത്താറുണ്ട്. ഇന്ന് മിർസയും കൂട്ടുകാരുമാണ് ഇവിടെയെത്തിയത്. ഇതിനിടെ കുളത്തിന്റെ പടിയിൽ മിർസയുടെ ഹെയർ ബാൻഡ് വീണു. ഇതെടുക്കാൻ ഇറങ്ങുന്നതിനിടെ കാൽവഴുതി പടിക്കെട്ടിൽ തലയിടിച്ച് വീഴുകയായിരുന്നു.








0 comments