സിഐടിയു ജില്ലാ സമ്മേളനത്തിന് നാളെ കൊടി ഉയരും

പാലക്കാട്
സിഐടിയുവിന്റെ 16–ാമത് ജില്ലാ സമ്മേളനത്തിന് തിങ്കളാഴ്‌ച തുടക്കമാകും. രണ്ടുദിവസമായി നടക്കുന്ന സമ്മേളനത്തിന് തിങ്കൾ രാവിലെ 9.30ന് ആനത്തലവട്ടം ആനന്ദൻ നഗറിൽ (പാലക്കാട് പ്രസന്നലക്ഷ്‌മി കല്യാണമണ്ഡപം) പതാക ഉയർത്തും. രാവിലെ 10ന് അഖിലേന്ത്യാ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്യും. മൂന്നേകാൽ ലക്ഷം തൊഴിലാളികളെ പ്രതിനിധീകരിച്ച് 389 പേർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളന കാലയളവിൽ ജില്ലയിൽ 66,868 അംഗങ്ങളാണ് സിഐടിയുവിൽ വർധിച്ചത്. ചൊവ്വാഴ്‌ച പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നതോടെ സമ്മേളനം സമാപിക്കും.








0 comments