Deshabhimani

ഇന്ത്യ സ്വന്തം റെക്കോഡ് മറികടക്കുമോ?; ഇൻഡോറിൽ ഇന്ന് തീപാറും പോരാട്ടം

Crikket

ഷായ് ഹോപ്പ്‌ (ഇടത്) ശ്രേയസ് അയ്യർ (വലത്)| Photo: Getty Images

വെബ് ഡെസ്ക്

Published on Oct 11, 2026, 01:02 PM | 1 min read

ഇൻഡോർ : സ്വന്തം റെക്കോർഡ് തിരുത്തിക്കുറിക്കാനൊരുങ്ങി ഇന്ത്യ. അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ മൂന്നാം പോരാട്ടത്തിൽ ഇന്ന് വെസ്റ്റ് ഇൻഡീസിനെ നേരിടും. രാത്രി ഏഴിനാണ് മത്സരം. ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ 250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് വെസ്റ്റ് ഇൻഡീസ് വിജയം സ്വന്തമാക്കി. ഷായ് ഹോപ്പിന്റെ സെഞ്ചുറിയാണ് വിൻഡീസിന് റെക്കോഡ് വിജയം സമ്മാനിച്ചത്.


പരമ്പരയിൽ ഇതുവരെ ബാറ്റർമാർക്കാണ് മുൻതൂക്കം. പിച്ച് ബാറ്റിങ്ങിന് അനുകൂലമാണ്. ഇവിടെ ആദ്യ ഇന്നിങ്സിലെ ശരാശരി സ്കോർ 200 റൺസാണ്. അതിനാൽ വലിയ സ്കോറുകൾ പിറക്കാനുള്ള സാധ്യത ഏറെയാണ്.


സ്റ്റേഡിയത്തിൽ ഇതുവരെ നടന്ന നാല് ട്വന്റി20 മത്സരങ്ങളിൽ മൂന്നിലും ടോസ് നേടിയ ഇന്ത്യ ആദ്യം ബൗളിങാണ് തെരഞ്ഞെടുത്തത്. രണ്ടിലും ഇന്ത്യ ജയിച്ചു. മഞ്ഞുവീഴ്ച ബൗളർമാർക്ക് വെല്ലുവിളിയാകാൻ സാധ്യതയുള്ളതിനാൽ ടോസ് നേടുന്ന ടീം ആദ്യം പന്തെറിയാനാണ് സാധ്യത.


ഈ സീസണിൽ ഇവിടെ നടന്ന രണ്ട് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്. വേദിയിൽ നടന്ന എട്ട് ഇന്നിങ്സുകളിൽ ആറെണ്ണത്തിലും ടീമുകൾ 170 റൺസോ അതിലധികമോ നേടിയിട്ടുണ്ട്. രണ്ടുതവണ മാത്രമാണ് സ്കോർ 150 കടക്കാതിരുന്നത്. 2020ൽ ശ്രീലങ്ക നേടിയ 142/9, അതേ മത്സരത്തിൽ ഇന്ത്യ നേടിയ 144/3 എന്നിവയാണ് കുറഞ്ഞ സ്കോറുകൾ.


ഹോൾക്കർ സ്റ്റേഡിയത്തിലെ ഇന്ത്യയുടെ ട്വന്റി20 റെക്കോഡ്


വേദിയിലെ ഉയർന്ന ട്വന്റി20 രാജ്യാന്തര ടീം സ്കോർ ഇന്ത്യയുടെ പേരിലാണ്. 2017ൽ ശ്രീലങ്കയ്‌ക്കെതിരെ 88 റൺസിനും 2020ൽ ഏഴ് വിക്കറ്റിനും ഇന്ത്യ ജയിച്ചു. 2024ൽ അഫ്ഗാനിസ്ഥാനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തി.


2017ൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 260 റൺസെടുത്തു. ദക്ഷിണാഫ്രിക്ക 2022ൽ ഇന്ത്യക്കെതിരെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തതാണ് രണ്ടാമത്തെ ഉയർന്ന സ്കോർ.


വേദിയിലെ ഉയർന്ന വ്യക്തിഗത ട്വന്റി20 രാജ്യാന്തര സ്കോറും രോഹിത് ശർമയുടെ പേരിലാണ്. 2017ൽ ശ്രീലങ്കയ്‌ക്കെതിരെ 43 പന്തിൽ 118 റൺസാണ് രോഹിത് നേടിയത്. സ്റ്റാർ സ്പോർട്സിലും ജിയോ ഹോട് സ്റ്റാറിലും തത്സമയം കാണാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home