Deshabhimani

ജോൺ ബ്രിട്ടാസിനെ വലിച്ചിഴച്ച് കേന്ദ്രസേന; ഇടിവണ്ടിയിലിട്ട് പ്രവർത്തകരെ ക്രൂരമായി മർദിച്ചു

BRITTAS.jpg
വെബ് ഡെസ്ക്

Published on Oct 11, 2026, 01:15 PM | 1 min read

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടപടി അട്ടിമറിച്ച മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ​ഗ്യാനേഷ് കുമാറിനെതിരായ ‘ജന്തർമന്തർ 2.0’ പ്രക്ഷോഭം അടിച്ചമർത്താൻ വ്യാപക അറസ്റ്റും തടങ്കലും ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളുമായി ഡൽഹി പൊലീസ്‌ തേർവാഴ്ച. സിപിഐ എം രാജ്യസാഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസിനെ കേന്ദ്ര സേന വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. മാധ്യമങ്ങളോട് സംസാരിക്കവെ നൂറോളം പൊലീസുകാർ വളഞ്ഞാണ് ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്തത്. ക്രൂരമർദനമാണ് എംപിക്ക് നേരെയുണ്ടായത്.


ഇടിവണ്ടിയിലിട്ട് കസ്റ്റഡിയിലെടുത്ത സമരക്കാരെ ക്രൂരമായി പൊലീസ് മർദിക്കുകയും ചെയ്തു. മർദനത്തിൽ നിരവധി പേർക്ക് ബോധം നഷ്ടപ്പെട്ടു.





രാവിലെ ഡൽഹി കൊണാട്ട് പ്ലേസിൽ സമരം വിദ്യാർഥി-യുവജന പ്രതിഷേധത്തെ പൊലീസ് തല്ലിച്ചതച്ചിരുന്നു. എസ്എഫ്ഐ, എഐഎസ്എഫ്, ഡിവൈഎഫ്ഐ, സിജെപി പ്രവർത്തകർ സംയുക്തമായി നടത്തിയ പ്രതിഷേധത്തിനെതിരെ ഡൽഹി പൊലീസ് ആക്രണം അഴിച്ച് വിടുകയായിരുന്നു. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജിക്ക് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഡിവൈഎഫ്‌ഐ നേതാവും ജെയ്ക്ക് സി തോമസിനെ റോഡിലൂടെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്.


സമാധാനപരമായ സമരത്തെ ഭയപ്പെടുന്ന കേന്ദ്ര സർക്കാർ സുരക്ഷയുടെ പേരിൽ ന​ഗരം പൂട്ടിക്കെട്ടിയിരുന്നു. തുടർന്ന് പ്രതിഷേധവുമായെത്തിയ വിദ്യാർഥികളെ തല്ലിച്ചതക്കുകയായിരുന്നു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാർഥികളെ കേന്ദ്രസേനയും പൊലീസും വലിച്ചിഴച്ചാണ് നീക്കിയത്. പെൺകുട്ടികളെ അടക്കം കഴുത്തിൽ കുത്തിപിടിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home