പ്രക്ഷോഭത്തിന് ആഗോള പിന്തുണ: രാജ്യത്തിന്റെ വികാരം തിരിച്ചറിയാൻ മോദിക്ക് കഴിഞ്ഞില്ലെന്ന് ലോക മാധ്യമങ്ങൾ

ജന്തര്‍മന്തറിൽ വൻ പൊലീസ് സന്നാഹങ്ങളും ബന്തവസും മറികടന്ന് പ്രതിഷേധം പ്രകടിപ്പിക്കുന്ന വിദ്യാര്‍ഥികൾ- ഫോട്ടോ പിവി സുജിത്
ന്യൂഡൽഹി:മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വോട്ടര്‍ പട്ടിക പരിഷ്കരിക്കലിന്റെ മറവിൽ നടന്ന അട്ടിമറികൾക്കും കൃത്രിമങ്ങൾക്കും എതിരെ രാജ്യത്തെ യുവജനങ്ങൾ തുടക്കമിട്ട പ്രക്ഷോഭത്തിന് പിന്തുണയുമായി ലോക മാധ്യമങ്ങൾ. രാജ്യത്തെ യുവതലമുറയുടെ വികാരം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് ന്യൂയോര്‍ക് ടൈംസ് വിലയിരുത്തി.
ശക്തനായ ഭരണാധികാരി എന്ന പ്രതിഛായ സൃഷ്ടിക്കുന്നതിനായി ചെലവേറിയ സംവിധാനങ്ങൾ പരിപാലിച്ചു പോരുന്ന നരേന്ദ്ര മോദി അമതി ഷാ നേതൃത്വത്തിന്റെ ദുര്‍ബലത ഈ സമരത്തോടെ വെളിപ്പെട്ടിരിക്കയാണെന്ന് പത്രം വിലയിരുത്തി. നേപ്പാളിലെയും ബംഗ്ലാദേശിലെയും ജെൻസി പ്രക്ഷോഭങ്ങളോട് താരതമ്യം ചെയ്താണ് വാര്‍ത്ത.
"മോദി എപ്പോഴൊക്കെ ഭയപ്പെടുന്നുവോ, അപ്പോഴൊക്കെ അദ്ദേഹം പോലീസിനെ മുന്നോട്ടു നിര്‍ത്തുന്നു" എന്ന പ്രക്ഷോഭകരുടെ മുദ്രാവാക്യം ഏറ്റെടുത്താണ് ഫിനാൻഷ്യൽ ടൈംസ് വിലയിരുത്തൽ. യുണിഫോം പോലും ധരിക്കാതെയും ഗുണ്ടാ സംഘങ്ങളെ സമരത്തിനിടയിലേക്ക് കടത്തവിട്ടുമാണ് പ്രക്ഷോഭം തകര്‍ക്കാൻ ശ്രമിച്ചത്. ഇത് മുന്നിൽ കണ്ടാണ് യുവജനങ്ങളുടെ ശ്രദ്ധയോടെയുള്ള സമര മുന്നേറ്റം. തലസ്ഥാനം അടുത്തകാലത്ത് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ പ്രക്ഷോഭം എന്നാണ് റിപ്പോര്‍ട് വിലിയിരുത്തിയത്.
സമീപകാലത്തെ ഏറ്റവും വലിയ പ്രക്ഷോഭം എന്നാണ് ബിബിസിയും വിവരിക്കുന്നത്. പാര്‍ലമെന്റിലേക്കും സമരസ്ഥലത്തേക്കുമുള്ള വഴി തടഞ്ഞും യാത്രാ മാര്‍ഗ്ഗങ്ങൾ നിഷേധിച്ചും യുവജനങ്ങളെ അടിച്ച് ഒതുക്കാൻ ശ്രമിച്ച വിവരങ്ങളും ലോകത്തിന് മുന്നിൽ വെച്ചു. 2021 ലെ കര്‍ഷക പ്രക്ഷോഭത്തിന് തുടര്‍ച്ചയായുള്ള ഏറ്റവും വലിയ ജനമുന്നേറ്റം എന്നാണ് ബ്ലുംബെര്‍ഗ് വിലയിരുത്തൽ.
Related News
പ്രക്ഷോഭം പൂര്‍ണമായും യുവജനങ്ങൾ നയിക്കുന്നതാണെന്ന് ദ ഗാര്‍ഡിയൻ വിലയിരുത്തി. ഭരണത്തിലെ വീഴ്ചകൾ സായുധ സംവിധാനങ്ങളും തന്ത്രങ്ങളും ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള നീക്കം അമര്‍ഷം വര്‍ധിപ്പിക്കുന്ന സാഹചര്യമാണെന്നും റിപ്പോര്‍ട് പറയുന്നു. മാത്രമല്ല അഭിജീത് ദീപ്കെയുടെ വാക്കുകൾ ശരിവെച്ച് ആവര്‍ത്തിക്കയും ചെയ്യുന്നു. 'ഡൽഹിയിൽ അസാധാരണ സുരക്ഷ ഒരുക്കിയതും വിമാനത്തിനകത്ത് കയറി നേതാക്കളെ കസ്റ്റഡിയിൽ എടുത്തതും സര്‍ക്കാരിന്റെ ശക്തിയല്ല മറിച്ച് സ്വന്തം ജനങ്ങളെ കുറിച്ചുള്ള ഭയവും അവിശ്വാസവുമാണ് കാണിക്കുന്നത്' എന്ന് ഗാര്‍ഡിയൻ റിപ്പോര്‍ട് ആവര്‍ത്തിച്ചു.
ഭരണ വീഴ്ചകൾക്കും വെട്ടിപ്പുകൾക്കും എതിരെ രാജ്യത്തെ യുവജന സമൂഹം വലിയൊരു രാഷ്ട്രീയം മുന്നേറ്റമാണ് നടത്തുന്നതെന്ന് പൊതുവെ മാധ്യമങ്ങൾ വിലയിരുത്തുന്നു. പതിനായിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതും, ട്രെയിനുകളും മെട്രോ സ്റ്റേഷനുകളും അടച്ചതുമടക്കം തലസ്ഥാനത്ത് പ്രഖ്യാപിച്ച അപ്രഖ്യാപിത ലോക്ക്ഡൗണിന്റെ സ്വഭാവമുള്ള നടപടികളും ഭരണകൂട ദുര്‍ബലതയും വീഴ്ചകളും മറച്ചുവെക്കാനുള്ള വ്യഗ്രതയായും വിലയിരുത്തുന്നു.








0 comments