ട്രെയിൻ യാത്രക്കാരുടെ ലോപ്ടോപ്പും ഫോണും കവര്‍ന്നു; 'കള്ളന്മാരുടെ വീട്' സംവിധായകൻ അറസ്റ്റിൽ

പാലക്കാട് : മോഷണക്കേസിൽ സംവിധായകൻ അറസ്റ്റിൽ. 2024 ൽ പുറത്തിറങ്ങിയ കള്ളന്മാരുടെ വീട് എന്ന സിനിമയുടെ സംവിധായകൻ കാജാ ഹുസൈനാണ് അറസ്റ്റിലായത്. ട്രെയിൻ യാത്രക്കാരുടെ ലോപ്ടോപ്പും ഫോണും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പാലക്കാട്, കരിമ്പ സ്വദേശിയാണ് പ്രതി.
ട്രെയിൻ യാത്രക്കാരിയായ മണ്ണാർക്കാട്, പൊറ്റശ്ശേരി സ്വദേശിയുടെ 80,000 രൂപയുടെ മൊബൈൽ ഫോണാണ് ഹുസൈൻ മോഷ്ടിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. കോഴിക്കോട് ഭാഗത്ത് വെച്ച് നടന്ന മോഷണങ്ങളും ഹുസൈനാണ് ചെയ്തതെന്ന് പൊലീസ് കണ്ടത്തി. കാജാ ഹുസൈൻ സ്വയം നിർമിച്ച് സംവിധാനം ചെയ്ത സിനിമയായിരുന്നു കള്ളന്മാരുടെ വീട്. സിനിമ ബോക്സ്ഓഫീസിൽ പരാജയമായിരുന്നു. സിനിമയിൽ നിന്നുണ്ടായ സാമ്പത്തിക ബാധ്യതകൾ തീർക്കാനാണ് മോഷണം നടത്തിയതെന്ന് പ്രതി പറഞ്ഞു.








0 comments