Deshabhimani

ഡൽഹി നരനായാട്ട്; പൊലീസിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

suprem court delhi police.jpg
വെബ് ഡെസ്ക്

Published on Oct 11, 2026, 12:07 PM | 1 min read

ന്യൂഡൽഹി: വോട്ടവകാശം അട്ടിമറിച്ച മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിനെ സംരക്ഷിക്കാൻ രാജ്യതലസ്ഥാനത്ത്‌ നടത്തിയ നരനായാട്ടിൽ ഡൽഹി പൊലീസിന് സുപ്രീംകോടതിയുടെ രുക്ഷ വിമർശനം. സുപ്രീംകോടതി പൊലീസ് ഉത്തരവ്‌ ലംഘിച്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, സിറ്റി പൊലീസ്‌ കമീഷണർ അനുരാഗ് കുമാർ, മെട്രോ റെയിൽ ചെയർപേഴ്‌സൺ ഡി താര എന്നിവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ഹർജി പരി​ഗണിക്കവെയാണ് കോടതിയുടെ വിമർശനം. അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹര്‍ജി നല്‍കിയത്.


ജസ്‌റ്റിസുമാരായ ജോയ്‌മാല്യ ബാഗ്‌ചി, വി മോഹന എന്നിവരുടെ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോയെന്ന് കേന്ദ്ര കേബിനറ്റ് സെക്രട്ടറി, ഡൽഹി പൊലീസ് കമീഷണർ, ഡിഎംആർസി ചെയർമാൻ എന്നിവർ മറുപടി നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ചൊവ്വാഴ്ച മറുപടി നൽകണമെന്നാണ് നിർദേശം. ഇന്‍റര്‍നെറ്റ് നിരോധനം പാടില്ലെന്നും മെട്രോയുടെ പ്രവർത്തനം സാധാരണ രീതിയിൽ നടക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.


ഡൽഹിയിലെ മെട്രോ, റെയിൽ, റോഡ്‌ ഗതാഗതം പൂർണമായും അടച്ചിടാൻ പറ്റില്ലെന്ന സുപ്രീംകോടതി ഉത്തരവ്‌ ലംഘിച്ച് രാജ്യതലസ്ഥാനത്ത് സമ്പൂർണ നിരോധനമാണ് സുപ്രീംകോടതി ഏർപ്പെടുത്തിയത്. 45 മെട്രോ സ്‌റ്റേഷനും റോഡുകളും പൂർണമായി പൊലീസ്‌ അടച്ചിരുന്നു. റോഡുകൾ ബാരിക്കേഡുകൾ വച്ച് അടയ്ക്കുകയും ചെയ്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home