Deshabhimani

റാസൽഖൈമ തീരത്ത് കപ്പൽ അപകടം; 22 ഇന്ത്യന്‍ നാവികരും സുരക്ഷിതർ

ras al khaima ship accident
വെബ് ഡെസ്ക്

Published on Oct 11, 2026, 11:52 AM | 1 min read

ദുബായ്: റാസൽഖൈമ തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം. കപ്പലിലുണ്ടായിരുന്ന 22 ഇന്ത്യന്‍ നാവികരും സുരക്ഷിതരാണെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.


പനാമയുടെ പതാകയിൽ സഞ്ചരിക്കുന്ന എംടി ജെം നമ്പർ 2 എന്ന എണ്ണക്കപ്പലിനാണ് ഒക്ടോബർ ഒമ്പതിന് ആക്രമണമുണ്ടായത്. യുഎഇ തീരത്ത് അൽ ജസീറയ്ക്ക് പടിഞ്ഞാറ് ഏകദേശം 13 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. കപ്പലിൽ അജ്ഞാതമായ ഒരു പ്രൊജക്ടൈൽ പതിച്ചതിനെത്തുടർന്ന് തീപിടിത്തമുണ്ടായെങ്കിലും പിന്നീട് തീ അണച്ചതായി ബ്രിട്ടീഷ് നാവികസേനയുടെ സമുദ്രസുരക്ഷാ വിഭാഗം അറിയിച്ചു.


കപ്പലിന് നേരെ ഡ്രോൺ ആക്രമണമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.



നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കപ്പൽ കൈകാര്യം ചെയ്യുന്ന കമ്പനിയുമായി ബന്ധപ്പെട്ടുവരികയാണെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും കേന്ദ്ര തുറമുഖ, കപ്പൽഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. . കപ്പലിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി സംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home