ad
Deshabhimani

അഭ്യൂഹങ്ങളും വ്യാജവിവരങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി: ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്

DUBAI POLICE
വെബ് ഡെസ്ക്

Published on Mar 13, 2026, 12:47 PM | 1 min read

ദുബായ്: അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക പ്രഖ്യാപനങ്ങൾക്ക് വിരുദ്ധമായ വിവരങ്ങളോ അഭ്യൂഹങ്ങളോ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങളിൽ ഭീതിയുണ്ടാക്കുകയോ സുരക്ഷ, പൊതുശാന്തി, പൊതുആരോഗ്യം എന്നിവയ്ക്ക് ഭീഷണിയാകുന്ന തെറ്റായ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് പൊലീസ് അറിയിച്ചു. നിയമലംഘകർക്ക് തടവും കുറഞ്ഞത് 2 ലക്ഷം ദിർഹം മുതൽ ആരംഭിക്കുന്ന പിഴയും ഉൾപ്പെടെയുള്ള ക്രിമിനൽ ശിക്ഷകൾ നേരിടേണ്ടിവരുമെന്നും ദുബായ് പൊലീസ് മുന്നറിയിപ്പിൽ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home