ad
Deshabhimani

സാറ്റലൈറ്റ് ചാനൽ അനധികൃതമായി സംപ്രേഷണം ചെയ്‌ത സംഘം പിടിയിൽ

CYBER
വെബ് ഡെസ്ക്

Published on Jun 21, 2026, 06:46 PM | 1 min read

ദുബായ്: അന്താരാഷ-്‌ട്ര സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകളുടെ സംപ്രേഷണം അനധികൃതമായി പകർത്തി പൊതുജനങ്ങൾക്ക് ലഭ്യമാക്കിയ സംഘത്തെ ദുബായ് പൊലീസ് പിടികൂടി. റിസീവർ ഉപകരണങ്ങൾ, ഓൺലൈൻ ലിങ്കുകൾ, അനധികൃത വെബ്സൈറ്റുകൾ എന്നിവവഴി പകർപ്പവകാശമുള്ള ഉള്ളടക്കം വാർഷിക സബ്‌സ്‌ക്രിപ്ഷൻ ഈടാക്കി വിതരണം ചെയ-്‌തിരുന്ന സംഘത്തെയാണ് അറസ്റ്റു ചെയ-്‌തത്.


പകർപ്പവകാശ ഉടമകളിൽനിന്ന് ആവശ്യമായ അനുമതികളോ ലൈസൻസുകളോ നേടാതെയാണ് ഇവർ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചത്‌. അനധികൃത ഡിജിറ്റൽ ശൃംഖലകളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് ഉടമകൾക്ക് സാമ്പത്തിക നഷ-്ടമുണ്ടാക്കി വൻതോതിൽ അനധികൃത ലാഭം സമ്പാദിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.


​ബൗദ്ധിക സ്വത്തവകാശം, പകർപ്പവകാശം, അനുബന്ധ അവകാശങ്ങൾ എന്നിവ സംബന്ധിച്ച യുഎഇ ഫെഡറൽ നിയമങ്ങളുടെ ലംഘനമാണ് ഇത്തരം പ്രവർത്തനങ്ങൾ. ആധുനിക സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ-്‌ത്‌ പകർപ്പവകാശ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home