ad
Deshabhimani

നാലു പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിട; ചന്ദ്രൻ കൊച്ചുകൃഷ്‌ണന് കേളി യാത്രയയപ്പ് നൽകി

Chandran Kochukrishnan Keli farewell

ചന്ദ്രൻ കൊച്ചുകൃഷ-്‌ണനുള്ള യൂണിറ്റിന്റെ ഉപഹാരം കൈമാറുന്നു

വെബ് ഡെസ്ക്

Published on Jun 21, 2026, 06:54 PM | 1 min read

റിയാദ്: നീണ്ട 43 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി റൗദ ഏരിയ നഹ്ദ യൂണിറ്റംഗം ചന്ദ്രൻ കൊച്ചുകൃഷ-്‌ണന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.


തിരുവനന്തപുരം പൂവാർ സ്വദേശിയായ ചന്ദ്രൻ 1983ലാണ് സൗദിയിലെത്തിയത്. രണ്ട് വർഷം ദമ്മാമിലും തുടർന്ന് 41 വർഷം റിയാദിലുമായി ജോലിചെയ-്‌തു.


റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ ഒരുക്കിയ യാത്രയയപ്പ് പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ്‌ ബബീഷ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ കെ ഷാജി, ട്രഷറർ മുഹമ്മദ് ഷെഫീഖ്, ഏരിയ ജോയിന്റ് സെക്രട്ടറി പ്രഭാകരൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ ചന്ദ്രൻ, നിഖിൽ, യൂണിറ്റ് ട്രഷറർ അനൂപ് എന്നിവർ സംസാരിച്ചു.


യൂണിറ്റിന്റെ ഉപഹാരം ജോയിന്റ് സെക്രട്ടറി ഷനു ഭാസ-്‌കർ കൈമാറി. ചന്ദ്രൻ കൊച്ചുകൃഷ-്‌ണൻ നന്ദി പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home