ആംബിവലൻസ് കവിതാസമാഹാരം പ്രകാശിപ്പിച്ചു

കല്യാണി നായരുടെ ഇംഗ്ലീഷ് കവിതാസമാഹാരം ആംബിവലൻസ് വ്യവസായി അഹമ്മദ് പുളിക്കലിന് നൽകി ഷിബു ചക്രവർത്തി പ്രകാശിപ്പിക്കുന്നു
ദമ്മാം: കല്യാണി നായരുടെ ഇംഗ്ലീഷ് കവിതാസമാഹാരം ആംബിവലൻസ് ദമ്മാമിൽ പ്രകാശിപ്പിച്ചു. ചലച്ചിത്ര നിർമാതാവും എഴുത്തുകാരനുമായ ജോളി ലോനപ്പൻ ഉദ്ഘാടനംചെയ-്‌തു. സൗദി മലയാളി സമാജം സംഘടിപ്പിച്ച ചടങ്ങിൽ സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായി. ഗാനരചയിതാവും തിരകഥാകൃത്തുമായ ഷിബു ചക്രവർത്തി പുസ-്‌തകം പ്രകാശിപ്പിച്ചു. വ്യവസായി അഹമ്മദ് പുളിക്കൽ (വല്ല്യാപ്പുക്ക) പുസ-്‌തകം ഏറ്റുവാങ്ങി. അധ്യാപികയും എഴുത്തുകാരിയുമായ മഞ്ജുഷ ലജിത്ത് പുസ്‌തകപരിചയം നടത്തി. ഡെസ്റ്റിനി ബുക്ക്സ് കോഴിക്കോടാണ് പ്രസാധകർ.
ഡെസ്റ്റിനി ബുക്ക്സ് ചെയർമാനും സമാജം ദേശീയ പ്രസിഡന്റുമായ മാലിക് മഖ്ബൂൽ, ബിജു കല്ലുമല, ആലിക്കുട്ടി ഒളവട്ടൂർ, രഞ്ജിത്ത് വടകര, ഷാജി മതിലകം, ടി പി മുഹമ്മദ്, സോഫിയ ഷാജഹാൻ, അപർണ ശ്രീരാജ്, നജ്മുസമാൻ കുളങ്ങരതൊടി എന്നിവർ സംസാരിച്ചു.
മുഖ്യാതിഥി ഷിബു ചക്രവർത്തിക്കുള്ള സമാജത്തിന്റെ ആദരവ് സമാജം അംഗവും വ്യവസായിയുമായ മുരളി ഊട്ടുകളം സമർപ്പിച്ചു. ഗ്രന്ഥകാരിക്കുള്ള- ഉപഹാരം ഷിബു ചക്രവർത്തി സമ്മാനിച്ചു. നാസ് വക്കം, അബ-്‌ദുൾ ഹമീദ്, നിയാസ് ഇ കുട്ടി, ഇ കെ സലിം, പ്രദീപ് കൊട്ടിയം, മുഹമ്മദ് നജാത്തി, ആൽബിൻ ജോസഫ്, സുനിൽ മുഹമ്മദ്, ഷബ്‌ന നജീബ്, അഡ്വ. ആർ ഷഹിന, മാത്തുക്കുട്ടി പള്ളിപ്പാട്, സയ്ദ് ഹമദാനി, ലതിക പ്രസാദ്, രശ-്‌മി രാമചന്ദ്രൻ, സുബൈർ ഉദിനൂർ, റഫീഖ് കൂട്ടിലങ്ങാടി എന്നിവർ പങ്കെടുത്തു.
സമാജം കുടുംബത്തിലെ ഗായകർ ഷിബു ചക്രവർത്തിയുടെ ഗാനങ്ങൾ അവതരിപ്പിച്ചു. കലാസന്ധ്യയിൽ ഗൗരിനന്ദ, നിഖിൽ മുരളീധരൻ, സിദ്ദിഖ് കായംകുളം, ശ്രീലക്ഷ-്‌മി എന്നിവർ ഗാനങ്ങളും അൻഹാർ ആസിഫ്, അനുപമ ഷിബു എന്നിവർ നൃത്തവും അവതരിപ്പിച്ചു. മലയാളി സമാജം അവതരണഗാനത്തിന്റെ നൃത്താവിഷ-്‌കാരം വിസ-്‌മയ സജീഷ് അവതരിപ്പിച്ചു. സമാജം ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, മുരളീധരൻ, ആസിഫ് താനൂർ, മുഷാൽ തഞ്ചേരി, ഫെബിന നജ്മുസമാൻ, ലീന ഉണ്ണികൃഷ-്‌ണൻ, വിനോദ് കുഞ്ഞ്, ബിനു പുരുഷോത്തമൻ, ഷാജു അഞ്ചേരി, ഹമീദ് കാണിച്ചാട്ടിൽ, ഉണ്ണികൃഷ-്‌ണൻ, ഹുസ-്‌ന ആസിഫ്, സരള ജേക്കബ്, ജോയ് തോമസ്, ശ്രീജിത്ത്, ഷിനോജ്, രമ മുരളി, ചൈതന്യ മാത്യൂ റോക്കി, മുഹമ്മദ് നജീബ് തുടങ്ങിയവർ നേതൃത്വം നൽകി. ഡോ. അമിത ബഷീർ ചടങ്ങിന് അവതാരകയായി. സമാജം നിർവാഹകസമിതിയംഗം ഹുസൈൻ ചമ്പോളിൽ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു.









0 comments