ദുബായ് മുനിസിപ്പാലിറ്റി യുഎഇ കൗണ്ട്റി വിന്നർ

ദുബായ് : 2025ലെ ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ അന്താരാഷ്ട്ര സുരക്ഷാ അവാർഡുകളിൽ ദുബായ് മുനിസിപ്പാലിറ്റിയെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യുഎഇ കൗണ്ട്റി വിന്നർ ( 'UAE Country Winner' ) ആയി തെരഞ്ഞെടുത്തു. സുരക്ഷിതവും ആരോഗ്യകരവും സുസ്ഥിരവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ശക്തമായ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന മുൻനിര സ്ഥാപനങ്ങളെയാണ് അവാർഡ് നൽകി ആദരിക്കുന്നത്. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള നൂറുകണക്കിന് എൻട്രികളിൽ നിന്നാണ് ദുബായ് മുനിസിപ്പാലിറ്റിയെ തെരഞ്ഞെടുത്തത്.
ആഗോള നേതൃത്വത്തിനായുള്ള കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതാണ് പുരസ്‌കാരമെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ പരിസ്ഥിതി, ആരോഗ്യ, സുരക്ഷാ ഏജൻസി സിഇഒ ഡോ. നസീം മുഹമ്മദ് റാഫി പറഞ്ഞു. 'സുസ്ഥിരമായ പ്രതിരോധ സംസ്‌കാരം വളർത്തിയെടുക്കുന്നതിലും അന്താരാഷ്ട്ര രീതികൾക്ക് അനുസൃതമായി അപകട സാധ്യത കൈകാര്യം ചെയ്യുന്നതിലും ദുബായ് മുനിസിപ്പാലിറ്റിയുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട സംവിധാനങ്ങൾ സ്വീകരിക്കൽ, ജീവനക്കാരെ സംരക്ഷിക്കുന്നതിനും ജോലി സ്ഥലത്തെ അപകട സാധ്യതകൾ കുറയ്ക്കുന്നതിനുമുള്ള ഭാവിയിലേക്കുള്ള നയങ്ങൾ നടപ്പിലാക്കൽ, സുരക്ഷാ നവീകരണത്തിൽ സുസ്ഥിരമായ നിക്ഷേപം എന്നിവ ഇതിലേക്ക് നയിച്ച പ്രധാന ഘടകങ്ങളാണ്.









0 comments