Deshabhimani

ദുബായിൽ നൂതന ഗവേഷണകേന്ദ്രം 'നദ് സബീൽ' ആരംഭിച്ചു

Nad Zabeel.JPG
വെബ് ഡെസ്ക്

Published on Nov 10, 2026, 07:05 AM | 1 min read

ദുബായ്: ദുബായിൽ ഗവേഷണം, നൂതനാശയങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി "നദ് സബീൽ' എന്ന പേരിൽ പുതിയ ഗവേഷണ കേന്ദ്രം ആരംഭിച്ചു. യുഎഇ വൈസ-്പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 30,000 ഗവേഷകരെയും വിദഗ്ധരെയും ആകർഷിക്കുകയാണ് ലക്ഷ്യം.


സബീൽ പാർക്കിലാണ് കേന്ദ്രം സ്ഥാപിക്കുന്നത്. അത്യാധുനിക പരീക്ഷണശാലകൾ, ശാസ-്ത്ര-ഗവേഷണ കേന്ദ്രങ്ങൾ, സർഗാത്മകതയും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്ന സംരംഭക കേന്ദ്രങ്ങൾ എന്നിവ ഇവിടെ ഒരുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രമുഖ ശാസ-്ത്രജ്ഞർ, ഗവേഷകർ, എൻജിനീയർമാർ, നൂതനാശയ പ്രവർത്തകർ, വിദഗ്ധർ എന്നിവരെ ഒരുമിപ്പിക്കുന്ന വേദിയായും നദ് സബീൽ പ്രവർത്തിക്കും. ശാസ-്ത്രമേഖലകളിൽ ദുബായിയുടെ ആഗോള സാന്നിധ്യം ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home