യുവ എഴുത്തുകാർക്കായി നോവൽ മത്സരം

ദുബായ്: യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ക്രിയേറ്റീവ് ബിസിനസ് ഹിൽസ് മലയാളം നോവൽ മത്സരം സംഘടിപ്പിക്കുന്നു. 45 വയസ്സിൽ താഴെയുള്ളവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. മത്സരത്തിനായി സമർപ്പിക്കുന്ന നോവലുകൾ ആനുകാലികങ്ങളിലോ സമൂഹമാധ്യമങ്ങളിലോ പുസ-്തകരൂപത്തിലോ മുമ്പ് പ്രസിദ്ധീകരിച്ചവയാകരുത്. നിർമിതബുദ്ധിയുടെ സഹായത്തോടെ തയ്യാറാക്കിയ രചനകളും പരിഗണിക്കില്ല.
രചനകൾ ഡിസംബർ 20നകം എഫോർ വലിപ്പത്തിൽ പിഡിഎഫ് രൂപത്തിൽ [email protected] എന്ന ഇമെയിലിൽ അയക്കണം. പ്രായം തെളിയിക്കുന്നതിനായി ആധാർ കാർഡിന്റെ പകർപ്പും രചനയോടൊപ്പം സമർപ്പിക്കണം. വിജയിക്ക് 30,000 രൂപയുടെ ക്യാഷ് അവാർഡും ഫലകവും പ്രശസ-്തിപത്രവും സമ്മാനിക്കും. കൂടുതൽ വിവരങ്ങൾക്ക്: +971 56 6957969 (യുഎഇ).








0 comments