Deshabhimani

പറവൂർ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ; തുടർചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുൽ ജബ്ബാർ ഇന്ന് വീണ്ടും ആശുപത്രി സൂപ്രണ്ടിനെ കാണും

abdul jabar
വെബ് ഡെസ്ക്

Published on Nov 10, 2026, 07:15 AM | 1 min read

കൊച്ചി: മുഖ്യമന്ത്രിയുടെ മണ്ഡലമായ വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്ന് കാല് മുറിച്ചുമാറ്റപെട്ട പരാതിക്കാരനായ അബ്ദുൽ ജബ്ബാർ ഇന്ന് വീണ്ടും ആശുപത്രി സൂപ്രണ്ടിനെ കാണും. തുടർചികിത്സ ഉറപ്പാക്കണമെന്നും സംഭവത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ് 56കാരനായ അബ്ദുൽ ജബ്ബാറിന്റെ ആവശ്യം. അതേസമയം, ചികിത്സ നൽകുന്നതിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സംഭവത്തിൽ ആശുപത്രി തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിലെ വിശദീകരണം.


ജൂലൈ 26ന് രാത്രി കാലിന് അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അബ്ദുൽ ജബ്ബാർ വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ, പരിശോധനയ്ക്കിടെ സ്ട്രോക്ക് ഉണ്ടായ കാര്യം തിരിച്ചറിയാതെ വേദനസംഹാരികൾ നൽകി തിരിച്ചയച്ചത്. രാത്രിയിൽ വീണ്ടും വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോഴും സമാനമായ ചികിത്സയാണ് ലഭിച്ചതെന്നും പരാതിയിൽ പറയുന്നു.


പിറ്റേന്ന് രാവിലെ വീണ്ടും ആശുപത്രിയിലെത്തി സർജനെ കണ്ടപ്പോഴാണ് സ്ട്രോക്ക് ഉണ്ടായ വിവരം അറിയിച്ചതെന്നാണ് അബ്ദുൽ ജബ്ബാറിന്റെ വിശദീകരണം. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടതായും അദ്ദേഹം പറയുന്നു.


തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ തേടിയെങ്കിലും കാലിന്റെ ചലനശേഷി വീണ്ടെടുക്കാനായില്ല. ഒടുവിൽ കാൽ മുറിച്ചുമാറ്റേണ്ടിവന്നുവെന്നും അബ്ദുൽ ജബ്ബാർ പറയുന്നു. സംഭവത്തിൽ തുടർചികിത്സയും ആവശ്യമായ നടപടികളും ഉറപ്പാക്കണമെന്ന ആവശ്യവുമായാണ് അദ്ദേഹം വീണ്ടും ആശുപത്രി സൂപ്രണ്ടിനെ സമീപിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home