Deshabhimani

സംരക്ഷിത കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ പെർമിറ്റ് നിർബന്ധമാക്കി ഒമാൻ

OMAN.JPG
വെബ് ഡെസ്ക്

Published on Nov 10, 2026, 07:19 AM | 1 min read

മസ്‌കത്ത്‌: ഒമാനിലുടനീളമുള്ള സംരക്ഷിത കേന്ദ്രങ്ങ-ളുടെ സുരക്ഷയ-്ക്കായി ആറ് ഉത്തരവുകൾ പുറപ്പെടുവിച്ച് ഒമാൻ പരിസ്ഥിതി അതോറിറ്റി. അൽ ഖൈറാൻ പ്രകൃതി സംരക്ഷണ കേന്ദ്രം, റാസ് അൽ ഷാജർ, അൽ ബുറൈമി ഒയാസിസ്, അൽ ദാഹിറ, അൽ ജബൽ അൽ ഗർബി, ഖവർ സലാല പ്രകൃതി സംരക്ഷണ കേന്ദ്രം എന്നിവിടങ്ങളിലാണ് പുതിയ നിയന്ത്രണങ്ങൾ. ചട്ടപ്രകാരം റിസർവുകളിലെ പ്രവേശനവും സഞ്ചാരവും, ക്യാമ്പിങ്, രാത്രി താമസം, ഫോട്ടോഗ്രാഫി, പഠനങ്ങളും ഗവേഷണവും, മേച്ചിൽ, കിണർ കുഴിക്കൽ, പര്യവേക്ഷണം, ഖനനം, നിർമ്മാണം, കൃഷി, വൃക്ഷത്തൈ നടൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി അതോറിറ്റിയുടെ അനുമതി ആവശ്യമാണ്.


ഫോസിലുകൾ, പുരാവസ്‌തുക്കൾ, കല്ലുകൾ എന്നിവ ശേഖരിക്കൽ, ആയുധങ്ങളുടെയോ വിഷവസ-്‌തുക്കളുടെയോ ഉപയോഗം, ഓഫ്-റോഡ് ഡ്രൈവിങ്‌, സംരക്ഷിത പരിസ്ഥിതിയെ നശിപ്പിക്കുന്ന മറ്റ് പ്രവണതകൾ എന്നിവയും വിലക്കുന്നു. സസ്യജാലങ്ങൾക്ക് കേടുപാടുകൾ വരുത്തൽ, ജലസ്രോതസുകൾ മലിനമാക്കൽ, അധിനിവേശകരമോ തദ്ദേശീയമല്ലാത്തതോ ആയ ജീവികളെ ആവാസവ്യവസ-്‌ഥയിലേക്ക്‌ കൊണ്ടുവരൽ, റിസർവ് സൗകര്യങ്ങൾക്ക് കേടുപാടുകൾ വരുത്തൽ എന്നിവ നിരോധിത പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. ഗവേഷണം, കാർഷിക പ്രവർത്തനങ്ങൾ, സംരക്ഷിത പ്രദേശങ്ങൾക്കുള്ളിലെ കെട്ടിട നിർമാണം എന്നിവയ-്‌ക്കും അനുമതി തേടണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home