Deshabhimani

വെട്ടുകാട്‌ തിരുനാൾ; തിരുവനന്തപുരത്ത് 13ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

vettucadu church
വെബ് ഡെസ്ക്

Published on Nov 10, 2026, 07:19 AM | 1 min read

തിരുവനന്തപുരം : വെട്ടുകാട്‌ മാദ്രെ ദെ ദേവൂസ്‌ പള്ളിയിലെ ക്രിസ്‌തുരാജത്വ തിരുനാൾ കൊടിയേറുന്നതോടനുബന്ധിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകൾക്കും മുൻപ് നെയ്യാറ്റിൻകര താലൂക്കിലെ ഭാഗമായിരുന്നതും ഇപ്പോൾ കാട്ടാക്കട താലൂക്കിൽ ഉൾപ്പെട്ടതുമായ പ്രദേശങ്ങൾക്കും ഉച്ചയ്ക്ക് ശേഷം അവധി ആയിരിക്കും


തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും. തെരഞ്ഞെടുക്കപ്പെട്ട ആറ്‌ കുടുംബങ്ങൾക്ക് നിർമിച്ചുനൽകുന്ന വീടിന്റെ താക്കോൽ വെള്ളിയാഴ്ച കൈമാറും. രാത്രി ഒമ്പതിന്‌ സാമൂഹ്യ നാടകം ഡാം അവതരിപ്പിക്കും. തിരുനാൾ ദിവസങ്ങളിലെ ചടങ്ങുകൾക്കുപുറമെ കലാപരിപാടികളും അരങ്ങേറും. 21ന്‌ രാത്രി 10ന്‌ ബൈബിൾ നാടകം ‘യാക്കോബിന്റെ മകൻ ജോസഫ്‌’, 22ന്‌ രാത്രി ഒമ്പതിന്‌ ഗാനമേള, 27ന്‌ രാത്രി 8.30ന്‌ മെഗാഷോ എന്നിവ നടക്കും. 21ന്‌ വൈകിട്ട്‌ 6.30ന്‌ ക്രിസ്‌തുരാജ തിരുസ്വരൂപം വഹിച്ച്‌ പ്രദക്ഷിണം. 22ന്‌ പകൽ 11.30ന്‌ വെട്ടുകാട്‌ സെന്റ്‌ മേരീസ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ തീർഥാടകർക്ക്‌ സ്‌നേഹവിരുന്നൊരുക്കും. വൈകിട്ട്‌ 5.30ന്‌ സമൂഹ ദിവ്യബലി. 27ന്‌ തിരുനാൾ കൊടിയിറങ്ങും.


വിശ്വാസികൾക്ക് പള്ളിയിലേക്ക് എത്താൻ കെഎസ്‌ആർടിസി ഡിപ്പോകളിൽനിന്ന്‌ വെട്ടുകാട്‌ പള്ളിയിലേക്ക്‌ പ്രത്യേക ബസ്‌ സർവീസുണ്ടാകും. നോർത്ത്‌ (കൊച്ചുവേളി), പേട്ട സ്റ്റേഷനുകളിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്‌ അനുവദിച്ചു. ഏഴിടങ്ങളിൽ വാഹനങ്ങൾക്ക്‌ പാർക്കിങ്‌ സ‍ൗകര്യമൊരുക്കി. പള്ളിക്കുസമീപത്തെ വീടുകൾ കേന്ദ്രീകരിച്ചും പാർക്കിങ്‌ ചെയ്യാം. രാത്രി 11 കഴിഞ്ഞ്‌ സുരക്ഷാമുൻകരുതലൊരുക്കി. ബീച്ചിലേക്ക്‌ ആരെയും കടത്തിവിടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home