ചിന്ത മാസ് ലിറ്ററേച്ചർ ഫെസ്റ്റിവൽ സമാപിച്ചു

ഷാർജ: അക്ഷരങ്ങളുടേയും ആശയങ്ങളുടേയും സാംസ-്‌കാരിക വസന്തം തീർത്ത ചിന്ത മാസ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് വിജയകരമായ സമാപനം. പ്രവാസി മലയാളി വായനക്കാരുടെ വൻപങ്കാളിത്തത്തോടെ അരങ്ങേറിയ ഫെസ്റ്റിവലിൽ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നും നൂറുകണക്കിന് സാഹിത്യാസ്വാദകരാണ് എത്തിച്ചേർന്നത്.
ഒക-്‌ടോബർ 31, നവംബർ 1 തീയതികളിൽ ഹാബിറ്റാറ്റ് സ-്‌കൂളിൽ നടന്ന സാഹിത്യോത്സവം മാധ്യമപ്രവർത്തകൻ എം വി നികേഷ് കുമാർ ഉദ്ഘാടനം ചെയ-്‌തു. മാസ് പ്രസിഡന്റ് ഹാരിസ് അധ്യക്ഷനായി. സാഹിത്യ വിഭാഗം കോഡിനേറ്റർ ജിതേഷ് ഫെസ്റ്റിവലിന്റെ വിവിധ പ്രോഗ്രാമുകളെക്കുറിച്ച് വിശദീകരിച്ചു.
വയലാർ അവാർഡ് ജേതാവ് ആർ രാജശ്രീ, റിപ്പോർട്ടർ ടിവി ചീഫ് എഡിറ്റർ ഡോ. അരുൺ കുമാർ, എഴുത്തുകാരായ പ്രിയ എ എസ്, ഡോ. നിതീഷ് നാരായണൻ, സജി മാർക്കോസ്, എം ബഷീർ എന്നിവർ വിവിധ സെഷനുകളെ പ്രതിനിധീകരിച്ചു. ടി കെ അബ-്‌ദുൽ ഹമീദ് സംസാരിച്ചു. മാസ് സെക്രട്ടറി ബിനു കോറോം സ്വാഗതവും ബഷീർ കാലടി നന്ദിയും പറഞ്ഞു.









0 comments