ad
Deshabhimani

ഇ ബൈക്കുകൾക്ക് ബാറ്ററി സ്വാപ്പിങ് സ്റ്റേഷൻ; പദ്ധതി പ്രഖ്യാപിച്ച് ദുബായ് ആർടിഎ

dubai rta electric bike
വെബ് ഡെസ്ക്

Published on Sep 18, 2025, 12:42 PM | 1 min read

ദുബായ് : നഗരത്തിലെ വിവിധ കേന്ദ്രങ്ങ ളിൽ ഇലക്ട്രിക് ബൈക്കുകൾക്കായി ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ് പോർട്ട് അതോറിറ്റി (ആർടിഎ). സുസ്ഥിര ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വേഗത്തിൽ വളരുന്ന ഡെലിവറി മേഖലയെ ലക്ഷ്യമാക്കിയുമാണ് പദ്ധതി നടപ്പാക്കുന്നത്. മൈക്രോമൊബിലിറ്റി രംഗത്ത് പ്രവർത്തിക്കു ന്ന മെനാ ആസ്ഥാനമായ ടെറാടെക് കമ്പനിയുമായി ചേർന്നാണ് ആർടിഎ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്.


ഇന്ധനാധിഷ്ഠിത വാഹനങ്ങൾ ക്ക് പകരമായി ചെലവുകുറഞ്ഞ പരിസ്ഥിതി സൗഹൃദ മാതൃകയായിരിക്കും ഈ സംവിധാനമെന്ന് ആർടിഎ ലൈസൻസിങ് ഏജൻസിയുടെ സിഇഒ അഹ്മദ് മഹ്‌ബുബ് വ്യക്തമാക്കി. 2030ഓടെ കാർബൺ പുറന്തള്ളൽ 30 ശതമാനം കുറയ്ക്കുന്നതാണ് കൊമേഴ്സ്യൽ ആൻഡ് ലൊജിസ്റ്റിക്സ് ലാൻഡ് ട്രാൻസ്പോർട്ട് തന്ത്രത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 36 കേന്ദ്രങ്ങളിലായി അടി സ്ഥാന സൗകര്യ വികസനം ഉൾക്കൊള്ളുന്ന പദ്ധതിയിലൂടെ ഡെലിവറി ഓപ്പറേറ്റർമാർക്ക് കുറഞ്ഞ ചെലവിൽ സൗകര്യം ലഭ്യമാക്കുകയും ശബ്‌ദ, വായു മലിനീകരണം കുറയ്ക്കുകയും ചെയ്യുമെന്ന് ആർടിഎ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home