ഗ്ലോബൽ വില്ലേജ് വിഐപി ടിക്കറ്റ് തട്ടിപ്പ്; ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്

ദുബായ് : ഗ്ലോബൽ വില്ലേജ് വിഐപി ടിക്കറ്റുകൾ വിലക്കുറവിൽ ലഭ്യമെന്ന പ്രചാരണവുമായി സോഷ്യൽ മീഡിയയിലും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലുമായി പ്രചരിക്കുന്ന വ്യാജലിങ്കുകളെക്കുറിച്ച് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. ഓഫീഷ്യൽ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, അംഗീകൃത ഔട്ട്‌ലെറ്റുകൾ എന്നിവ വഴിയല്ലാതെ മറ്റേതെങ്കിലും ഉറവിടങ്ങളിൽ നിന്ന് ടിക്കറ്റ് വാങ്ങുന്നത് അപകടകരമാണെന്നും പൊലീസ് വ്യക്തമാക്കി.
ഓരോ വർഷവും ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾക്കുള്ള ആവശ്യം മുതലെടുത്താണ് ഇത്തരം തട്ടിപ്പുകൾ വീണ്ടും വീണ്ടും നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു. വ്യാജലിങ്കുകൾ മുഖേന പണവും വ്യക്തിഗത വിവരങ്ങളും ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും, സംശയകരമായ സന്ദേശങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. വ്യാജപ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ e-Crime പ്ലാറ്റ്‌ഫോമിലൂടെയോ 901 നമ്പറിലേക്കോ അറിയിക്കാമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.










0 comments