ad
Deshabhimani

ഇരുട്ടിൽ വലഞ്ഞ് ജനം; ഗതികെട്ടപ്പോൾ വൈദ്യുതിക്കായി സർക്കാർ നെട്ടോട്ടമോടുന്നു

Power Cut Night
വെബ് ഡെസ്ക്

Published on Sep 14, 2026, 09:48 AM | 1 min read

തിരുവനന്തപുരം: യുഡിഎഫ്‌ സർക്കാരിന്റെ ആസൂത്രണപ്പിഴവിൽ കേരളം ഇരുട്ടിലായപ്പോൾ വൈദ്യുതിക്കായി സർക്കാർ നെട്ടോട്ടമോടുന്നു. അപ്രതീക്ഷിത പവർകട്ടിൽ ജനങ്ങളാകെ സർക്കാരിനെതിരെ വിമർശനവുമായി വന്നതിന് പിന്നാലെ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കാനാണ് ശ്രമം. മഹാരാഷ്‌ട്ര, പഞ്ചാബ്‌, ഉത്തർപ്രദേശ്‌, ബിഹാർ എന്നീ സംസ്ഥാനങ്ങളുമായി ചർച്ച നടത്തി വൈദ്യുതി വാങ്ങിയെടുക്കുക്കാൻ ചർച്ച നടത്തും. ഇ‍ൗ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ ബോർഡ് ഡയറക്ടർമാരെ അയക്കും.


പീക്ക് സമയത്ത് കൂടുതല്‍ വൈദ്യുതി എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് യൂണിറ്റിന് 30 രൂപ നിരക്കിൽ വൻവില നൽകിയാണ് വൈദ്യുതി വാങ്ങുന്നത്. നിലവില്‍ 10 രൂപ അടിസ്ഥാനത്തില്‍ വരെ വൈദ്യുതി വാങ്ങാനാണ് അനുമതിയുള്ളത്. ഇതോടെ വൈദ്യുതിക്ക്‌ അധികചാർജും നൽകേണ്ടിവരും.


നിലവിൽ പ്രതിസന്ധി വന്നപ്പോൾ യുഡിഎഫ്‌ സർക്കാരിനോട്‌ ഉദ്യോഗസ്ഥരും സംഘടനകളും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിരുന്നു. അന്ന്‌ ഇടപെട്ടിരുന്നെങ്കിൽ ഇന്നത്തെ അവസ്ഥയിൽ എത്തില്ലായിരുന്നു. എൽഡിഎഫ്‌ സർക്കാർ, പ്രതിസന്ധിയുടെ സൂചന ലഭിച്ചാലുടൻ മറ്റ്‌ സംസ്ഥാനങ്ങളുമായി കരാറുണ്ടാക്കി അധിക വൈദ്യുതി വാങ്ങി ലോഡ്‌ഷെഡിങ്‌ ഒഴിവാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home