ad
Deshabhimani

ഗ്ലോബൽ വില്ലേജിൽ ഭക്ഷ്യശാലകൾക്ക് രജിസ്ട്രേഷൻ 16 വരെ

global village
വെബ് ഡെസ്ക്

Published on Sep 14, 2026, 09:38 AM | 1 min read

ദുബായ് : ഗ്ലോബൽ വില്ലേജിന്റെ 31–-ാം സീസണിൽ ഭക്ഷ്യ- പാനീയ മേഖലയിലെ സ്ഥാപനങ്ങൾക്ക് രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി 16 വരെ നീട്ടി. റെസ്റ്റോറന്റ്, കഫേ, ഭക്ഷണ കിയോസ്ക്‌, ഭക്ഷണവണ്ടി തുടങ്ങിയ വിഭാഗങ്ങളിലാണ് രജിസ്ട്രേഷൻ അനുവദിക്കുന്നത്.


സ്വതന്ത്ര ഭക്ഷ്യ ബ്രാൻഡുകൾ, പാചക സംരംഭകർ, നിലവിലുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്ക്‌ ഗ്ലോബൽ വില്ലേജിൽ പ്രവർത്തനമാരംഭിക്കാനുള്ള അവസാന അവസരമാണിതെന്ന് അധികൃതർ അറിയിച്ചു. താൽപ്പര്യമുള്ളവർ ഓൺലൈൻ ബിസിനസ് പോർട്ടൽ വഴി നേരത്തെ അപേക്ഷ സമർപ്പിക്കണമെന്നും നിർദേശിച്ചു.


പങ്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് വിവിധ സൗകര്യങ്ങളും പിന്തുണയും ഗ്ലോബൽ വില്ലേജ് ഒരുക്കും. ആവശ്യാനുസരണം ക്രമീകരിക്കാവുന്ന സംവിധാനങ്ങൾ, ജീവനക്കാരുടെ വിസ നടപടികൾ, ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് നടപടികൾ, സംഭരണ സൗകര്യം, രജിസ്ട്രേഷൻ സഹായം, ഇലക്ട്രോണിക് പണമിടപാട് സംവിധാനങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home