ad
Deshabhimani

ദുബായിൽ ഇ- ബൈക്ക് ഡെലിവറി കൂടുതൽ മേഖലകളിലേക്ക്

dubai rta electric bike
വെബ് ഡെസ്ക്

Published on Jul 29, 2026, 03:04 PM | 1 min read

​ദുബായ് : നഗരത്തിലെ ഗതാഗത സൗകര്യവും അവസാനഘട്ട (ലാസ്റ്റ്-മൈൽ) ഡെലിവറി സംവിധാനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഇ-ബൈക്ക് ഡെലിവറി സേവനം ഏഴ് പുതിയ മേഖലകളിലേക്ക് വ്യാപിപ്പിച്ചതായി ദുബായ്‌ ആർടിഎ അറിയിച്ചു. ​ദുബായ് മീഡിയ സിറ്റി, ജുമൈറ ലേക്ക്സ് ടവേഴ്സ്, ദുബായ് മറീന, അൽ ത്വാർ വൺ, അൽ ത്വാർ ടു, അൽ ഖുസൈസ് വൺ, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബുലെവാർഡ് എന്നിവയാണ് പുതിയതായി സേവനം ലഭ്യമാക്കിയ മേഖലകൾ.


കഴിഞ്ഞ ഫെബ്രുവരിയിൽ അൽ കരാമ, അൽ ഹംരിയ, ഉം ഹുറൈർ, അൽ മൻഖൂൾ മേഖലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയിരുന്നു. ഉപഭോക്തൃ സംതൃപ്തി നിരക്ക് 99 ശതമാനത്തോളവും, ഡെലിവറി റൈഡർമാരുടെ സംതൃപ്തി 90 ശതമാനത്തിലധികവും രേഖപ്പെടുത്തിയതിനെ തുടർന്നാണ് സേവനം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചത്.


ഡെലിവറി മേഖലയിലെ പ്രവർത്തനം, നിരീക്ഷണം, നിയമപാലനം എന്നിവ സംബന്ധിച്ച ആർടിഎയുടെ നിശ്ചിത മാനദണ്ഡങ്ങൾ വിജയകരമായി നടപ്പാക്കിയ ശേഷമാണ് സേവനവ്യാപനം നടത്തിയത്‌. ഇ-ബൈക്ക് ഡെലിവറി സേവനത്തിനായി പുതിയ മേഖലകൾ തിരഞ്ഞെടുക്കുമ്പോൾ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ, പ്രത്യേക സൈക്കിൾ പാതകൾ, വ്യാപാര സ്ഥാപനങ്ങളുടെയും റെസ്റ്റോറന്റുകളുടെയും സാമീപ്യം, ബിസിനസ് സ്ഥാപനങ്ങളിൽ നിന്നുള്ള വർധിച്ചുവരുന്ന ആവശ്യം, സോഫ്റ്റ് മൊബിലിറ്റി ഉപയോക്താക്കളുടെ എണ്ണം എന്നിവ പരിഗണിച്ചാണ് തീരുമാനമെടുത്തതെന്നും ആർടിഎ വ്യക്തമാക്കി.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home