ad
Deshabhimani

പരീക്ഷാ ക്രമക്കേടുകൾ: ശിക്ഷ കടുപ്പിക്കാനുള്ള ഭേദഗതി ബില്ല് പാസാക്കി

PARLIAMENT
വെബ് ഡെസ്ക്

Published on Jul 29, 2026, 04:12 PM | 1 min read

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച കേസുകളിൽ ശിക്ഷ കടുപ്പിച്ചുള്ള ഭേദഗതി ബില്ല് ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ സർക്കാർ തള്ളി. വെള്ളിയാഴ്‌ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം ഭേദഗതി ബില്ലിന്‌ അംഗീകാരം നൽകിയിരുന്നു. വിദ്യാർത്ഥി– യുവജന പ്രക്ഷോഭം രാജ്യമാകെ പടർന്ന സാഹചര്യത്തിലാണ്‌ സർക്കാരിന്റെ തിടുക്കത്തിലുള്ള നടപടി. ഇനി ബിൽ രാജ്യസഭയിൽ അവതരിപ്പിക്കും.


ചോദ്യപേപ്പർ ചോർച്ചയിൽ ശിക്ഷിക്കപ്പെടുന്നവർക്ക്‌ പരമാവധി 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ്‌ പുതിയ ഭേദഗതി ബിൽ. പൊതുപരീക്ഷകളിലെ അന്യായ നടപടികൾ തടയുന്നതിനായുള്ള നിയമത്തിലാണ്‌ സർക്കാർ ഭേദഗതികൾ കൊണ്ടുവരുന്നത്‌. പരീക്ഷകളിൽ ക്രമക്കേട്‌ നടത്തി ശിക്ഷിക്കപ്പെടുന്നവരുടെ കുറഞ്ഞ തടവുശിക്ഷ മൂന്നുവർഷത്തിൽ നിന്ന്‌ അഞ്ച്‌ വർഷമായി ഉയർത്തും.


ചോദ്യപേപ്പർ ചോർച്ചാ കേസുകൾ പരിഗണിക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്‌. അതിവേഗ കോടതികളിൽ മൂന്നുമാസത്തിനുള്ളിൽ കേസുകൾ തീർപ്പാക്കും. പരീക്ഷാ ക്രമക്കേട്‌ കേസുകളിൽ നിലവിൽ ശിക്ഷിക്കപ്പെട്ടാൽ മൂന്നു മുതൽ അഞ്ചു വർഷം വരെ തടവും പത്തുലക്ഷം രൂപ വരെ പിഴയുമാണ്‌ ശിക്ഷ. ക്രമക്കേടുകൾ റിപ്പോർട്ടുചെയ്യാത്ത സേവനദാതാക്കൾക്ക്‌ നിലവിലെ നിയമത്തിൽ ഒരു കോടി രൂപ വരെ പിഴയുണ്ട്‌. സംഘടിത കുറ്റകൃത്യമാണെങ്കിൽ പത്തുവർഷം വരെ തടവും ഒരു കോടി രൂപ പിഴയുമാണ്‌ ശിക്ഷ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home