ad
Deshabhimani

ഗോകുലം കേരള എഫ്‌സിക്ക്‌ ബ്രസീലിയൻ പരിശീലകൻ

 Carlos Eduardo Parreira

കാർലോസ് എഡ്വാർഡോ പരെയ്‌ര

വെബ് ഡെസ്ക്

Published on Jul 29, 2026, 05:10 PM | 1 min read

കോഴിക്കോട്: ഇന്ത്യൻ ഫുട്ബോൾ ലീഗ് സീസണിൽ ഗോകുലം കേരളം എഫ്‌സിയെ ബ്രസീലിയൻ പരിശീലകൻ നയിക്കും. സീനിയർ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായി കാർലോസ് എഡ്വാർഡോ പരെയ്‌രയെ നിയമിച്ചു. എഎഫ്‌സി പ്രോ കോച്ചിംഗ്‌ ലൈസൻസ്‌ നേടിയ പരിശീലകനാണ്. ബ്രസീൽ, ഇന്തോനേഷ്യ, സൗദി അറേബ്യ, തായ്‌ലൻഡ്, അമേരിക്ക എന്നിവിടങ്ങളിലായി പരിശീലന പരിചയം നേടിയ അദ്ദേഹം ബ്രസീൽ ദേശിയ ടീമിന്റെ അണ്ടർ-15, അണ്ടർ-17 ടീമുകളിലും പ്രവർത്തിച്ചു.





ഇന്തോനേഷ്യൻ ക്ലബായ മദുറ യുണൈറ്റഡിൽ നിന്നാണ് പരെയ്‌ര ഗോകുലം കേരള എഫ്‌സിയിലെത്തുന്നത്. 2009ലെ ഫിഫ കോൺഫെഡറേഷൻസ് കപ്പിലും 2010ലെ ഫിഫ ലോകകപ്പിലും ദക്ഷിണാഫ്രിക്ക ദേശീയ ടീമിന്റെ അസിസ്റ്റന്റ് കോച്ചായും പ്രവർത്തിച്ചിട്ടുണ്ട്. ബ്രസീലിന്റെ അണ്ടർ15, അണ്ടർ 17 ദേശീയ ടീമുകളിലെ പ്രവർത്തനത്തിലൂടെ നിരവധി യുവതാരങ്ങളുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home