ad
Deshabhimani

വിപണിയിൽ ആവേശം; നേട്ടത്തിൽ കുതിച്ച് സെൻസെക്സും നിഫ്റ്റിയും

Stock Market green
വെബ് ഡെസ്ക്

Published on Jul 29, 2026, 05:00 PM | 1 min read

മുംബൈ : ക്രൂഡ് ഓയിൽ വിലയിലെ ഇടിവും ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്നതും ഓഹരി വിപണിക്ക് കരുത്തേകി. ഇന്ന് സെൻസെക്സും നിഫ്റ്റിയും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.


ഇന്ന് സെൻസെക്സ് 888.68 പോയിന്റ് അഥവാ 1.16 ശതമാനം ഉയർന്ന് 77,654.60 എന്ന നിലയിലും നിഫ്റ്റി 50 സൂചിക 264.85 പോയിന്റ് അഥവാ 1.10 ശതമാനം ഉയർന്ന് 24,250.20 എന്ന നിലവാരത്തിലുമാണ് അവസാനിച്ചത്.


ഹിന്ദുസ്ഥാൻ യൂണിലിവർ 4.70 ശതമാനവും ഇൻഫോസിസ് 4.50 ശതമാനവും ഉയർന്നതാണ് സെൻസെക്സിനെ തുണച്ചത്. ട്രെന്റ്, ലാർസൻ ആൻഡ് ട്യൂബ്രോ, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്‌സിഎൽ ടെക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നീ ഓഹരികളും നേട്ടമുണ്ടാക്കി.


അതേസമയം അദാനി പോർട്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർ ഗ്രിഡ്, ഭാരത് ഇലക്ട്രോണിക്‌സ്, എൻ‌ടി‌പി‌സി എന്നിവ പിന്നിലായിരുന്നു.


ഓഹരി വിപണിയിലെ നേട്ടവും ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവും കാരണം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 16 പൈസ ഉയർന്ന് 95.66 എന്ന നിലയിലെത്തി. ക്രൂഡ് ഓയിൽ വില 4.27 ശതമാനം ഉയർന്നെങ്കിലും ബാരലിന് 87.68 ഡോളറായി തുടർന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home