ad
Deshabhimani

കണ്ടന്റിനായി പാമ്പുകളെ ശല്യംചെയ്യരുത്; ഒമാൻ പരിസ്ഥിതി അതോറിറ്റി

snake oman
വെബ് ഡെസ്ക്

Published on Jul 29, 2026, 04:30 PM | 1 min read

മസ്‌കത്ത്‌ : സമ‍ൂഹമാധ്യമങ്ങളിൽ പോസ്റ്റുചെയ്യുന്നതിനായി പാമ്പുകളെ സമീപിക്കുകയോ കൈകാര്യം ചെയ്യുകയോ ഫോട്ടോ എടുക്കുകയോ ചെയ്യുന്നതിനെതിരെ ഒമാൻ പരിസ്ഥിതി അതോറിറ്റി. പാമ്പുകളുടെ ചിത്രങ്ങൾ പകർത്താനോ അവയുമായി ഇടപഴകാനോ ശ്രമിക്കുന്നത് അപകടത്തിലേക്ക്‌ നയിക്കും. രാജ്യത്തിന്റെ ജൈവവൈവിധ്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന പാമ്പുകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കൈകടത്തരുത്‌. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്‌ നടപടി.പാമ്പുകളെ പിടിക്കാനോ, അവയുടെ അടുത്തേക്ക് നീങ്ങാനോ, അവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാനോ ശ്രമിക്കരുതെന്നും വന്യജീവികളുമായി സുരക്ഷിതമായ അകലം പാലിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പുനൽകി.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home