പകർച്ചവ്യാധി തടയാൻ മൊട്ടയടിക്കുന്നവർക്ക് 15,000 രൂപ; തമിഴ്നാട്ടിൽ തട്ടിപ്പിന് ഇരയായി സ്ത്രീകൾ

Photo: India Today
ചെന്നൈ: മുടിയിലൂടെ പടരുന്ന പകർച്ചവ്യാധിയിൽനിന്നു രക്ഷ നേടാൻ മൊട്ടയടിക്കുന്ന സ്ത്രീകൾക്ക് സർക്കാർ 15,000 രൂപ നൽകുമെന്ന് വ്യാജ പ്രചരണം. സ്ത്രീകളെ ഫോണിൽ വിളിച്ചാണ് പ്രചരണം നടത്തി വന്നിരുന്നത്. സർക്കാർ ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചിരുന്നത്.
ഫോൺ ചെയ്തയാൾ സ്ത്രീകളുടെ കുടുംബാംഗങ്ങളുടെ പേരും മറ്റു വിവരങ്ങളും പറഞ്ഞ് വിശ്വസിച്ചുകൊണ്ടായിരുന്നു സർക്കാരിന്റെ മൊട്ടയടിക്കൽ പദ്ധതിയെക്കുറിച്ചു പറഞ്ഞത്. കോവിഡിന് സമാനമായ പകർച്ചവ്യാധി മുടിയിലൂടെ പടരുന്നെന്നും രോഗം തടയാൻ എത്രയും വേഗം മൊട്ടയടിക്കണമെന്നുമായിരുന്നു പറഞ്ഞത്.
കൂടാതെ മൊട്ടയടിക്കുന്ന സ്ത്രീകൾക്ക് തമിഴ്‌നാട് സർക്കാർ 15,000 രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്നും വിദ്യാർഥികൾക്ക് 45,000 രൂപയും ലാപ്ടോപ്പും നൽകുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. വീട്ടിലെ പുരുഷൻമാർക്ക് 60,000 രൂപയാണ് തലയൊന്നിനു വാഗ്ദാനം നൽകിയത്. ഈ പ്രചരണത്തിൽ വിശ്വസിച്ച് സേലം ജില്ലയിലെ മൂന്ന് സ്ത്രീകൾ തല മൊട്ടയടിച്ചു. ശേഷം വിളിച്ചയാളെ ബന്ധപ്പെടാൻ ശ്രമം നടത്തിയെങ്കിലും ഫോൺ സ്വിച്ച് ആണ്. പിന്നീടാണ് തട്ടിപ്പിന് ഇരയായത് തിരിച്ചറിഞ്ഞത്.










0 comments