ഓടിക്കൊണ്ടിരുന്ന ലോറിയുടെ ചക്രം ഊരിത്തെറിച്ചു; വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിന് പരിക്ക്

ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് വീടിന്റെ ജനല്‍ ചില്ലും മുന്‍വശത്തെ തൂണും തകര്‍ന്ന നിലയില്‍
അഞ്ചൽ: ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിന് പരിക്കേറ്റു. തിരുവനന്തപുരം- ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ കുളത്തൂപ്പുഴ മൈലമൂട് ക്ഷേത്രത്തിന് സമീപമാണ് അപകടം. തമിഴ്നാട്ടിൽ നിന്നും നിർമാണ സാമഗ്രികൾ ശേഖരിക്കാൻ പോയ ടോറസ് ലോറിയുടെ പിൻവശത്തെ ടയറുകളിൽ ഒന്നാണ് ഇളകിത്തെറിച്ചത്.
ചൊവ്വ രാത്രി 11.30ഓടെ ആയിരുന്നു സംഭവം. മൈലമൂട് പാതയോരത്തെ നസീം മന്‍സിലിൽ അബ്‌ദുൾ സലാമിന്റെ വീട്ടിലേക്കാണ് ടയർ ഉരുണ്ടുകയറിയത്. അബ്ദുൽ സലാമിന്റെ ഭാര്യയും മകന്റെ കുഞ്ഞും ഉറങ്ങി കിടന്ന മുറിയുടെ ജനലിൽ ടയർ ശക്തമായി വന്നിടിച്ചു. ഇടിയുടെ ആഘാതത്തില്‍ കിടപ്പുമുറിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്ന് കുഞ്ഞിന്റെ ദേഹത്ത് പതിച്ചാണ് പരിക്കേറ്റത്.
പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ കുളത്തൂപ്പുഴ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. പരിക്ക് ഗുരുതരമല്ല. അപകടത്തില്‍പ്പെട്ട ലോറി 100 മീറ്ററിലധികം മുന്നോട്ട് ഉരുണ്ട ശേഷമാണ് നിയന്ത്രണ വിധേയമാക്കി നിര്‍ത്താനായത്. കുളത്തൂപ്പുഴ പൊലീസെത്തി മേല്‍ നടപടി സ്വീകരിച്ച് നഷ്ടരിഹാരം നല്‍കി വിഷയം ഒത്തുതീര്‍പ്പാക്കി.









0 comments