ad
Deshabhimani

എംഡിഎംഎ കേസ്: തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്നവരുടെ ബാങ്ക് അക്കൗണ്ടിൽ ലക്ഷങ്ങള്‍

mdma case teacher.jpg
വെബ് ഡെസ്ക്

Published on Jul 29, 2026, 06:40 PM | 1 min read

വടകര: എംഡിഎംഎ പണമിടപാട് കേസിൽ പേരമ്പ്ര ബിആർസിയിലെ അധ്യാപികമാരുടെ അക്കൗണ്ടിലെത്തിയത് ലക്ഷങ്ങൾ. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്നവരുടെ ബാങ്ക് അക്കൗണ്ടിലൂടെ നടന്നത് ലക്ഷങ്ങളുടെ പണമിടപാടാണ്. അധ്യാപികമാർ ഉൾപ്പെടെ പ്രതികളുടെ ആറ് മാസം മുമ്പ് വരെയുള്ള അക്കൗണ്ടുകളാണ് പൊലീസ് പരിശോധിച്ചത്.


പേരാമ്പ്ര ബിആർസിയിലെ ട്രെയ്‌നർ ആവള കുട്ടോത്ത് സ്വദേശിനി വലിയപറമ്പിൽ നീഷ്മ, കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനി കൊല്ലനാരി കാവ്യ (29), മരുതോങ്കര സ്വദേശിനി കാഞ്ഞിരകുന്നുമ്മൽ കെ സി കീർത്തന (28), ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ്, വടകര താഴെ അങ്ങാടി സ്വദേശി റിസ്വാൻ എന്നിവരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. ജൂൺ 28ന് എംഡിഎംഎയുമായി റിസ്വാൻ പൊലീസ് പിടിയിലായതോടെയാണ് അധ്യാപികമാരെ ഇടനിലക്കാരാക്കി നടന്ന ലഹരി വിൽപ്പനയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ


എംഡിഎംഎ ഇടപാടിന് പിന്നിൽ വൻ മയക്കുമരുന്ന് ശൃംഖലയുള്ളതായി സംശയമുണ്ട്‌. ജില്ലക്കകത്തും പുറത്തും അന്വേഷണം വ്യാപിപ്പിക്കും. വിദ്യാർഥികൾ ഉൾപ്പെടെ സംഘത്തിന്റെ വലയിലകപ്പെട്ടിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം. ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് അന്വേഷണം നടക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home