ad
Deshabhimani

ദേവയ്ക്ക്‌ പുതിയ ആസ്ഥാനം തുറന്നു

dewa
വെബ് ഡെസ്ക്

Published on May 17, 2026, 02:57 PM | 1 min read

ദുബായ് : ദുബായ് ഇലക്‌ട്രിസിറ്റി, വാട്ടർ അതോറിറ്റി (ദേവ)യുടെ പുതിയ ആസ്ഥാനം ‘അൽ ഷെറ’ ദുബായിലെ അൽ ജദ്ദാഫിൽ തുറന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മന്ദിരം ഉദ്‌ഘാടനം ചെയ്‌തു. ‘ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും ഏറ്റവും വലിയതും സ്‌മാർട്ടുമായ നെറ്റ് -സീറോ എനർജി സർക്കാർ കെട്ടിട’മാണിതെന്ന്‌ ഷെയ്ഖ് മുഹമ്മദ് എക്സ്‌ കുറിപ്പിൽ വ്യക്തമാക്കി.


നവീകരണത്തിലും സുസ്ഥിരതയിലും ദുബായുടെ ആഗോള നേതൃപങ്ക് പ്രതിഫലിപ്പിക്കുന്ന ശിൽപ്പശൈലി മാതൃകയിലാണ് കെട്ടിടം. സുസ്ഥിരത, ഊർജക്ഷമത, മനുഷ്യസേവനത്തിനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തൽ തുടങ്ങിയ മേഖലകളിൽ പ്രചോദനാത്മക മാതൃകയാണിതെന്നും അദ്ദേഹം പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home