പത്തനംതിട്ടയിൽ വീട്ടിൽ സ്ഥാപിച്ച ലിഫ്റ്റിൽ തലകുടുങ്ങി; വീട്ടുടമസ്ഥൻ മരിച്ചു

ലിഫ്റ്റില്‍ കുടുങ്ങിയ മാത്തുക്കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമം
പത്തനംതിട്ട: വീട്ടിൽ സ്ഥാപിച്ച ലിഫ്റ്റിൽ തലകുടുങ്ങി വീട്ടുടമസ്ഥൻ മരിച്ചു. കടമ്മനിട്ട കല്ലേലുമുക്കിൽ മാത്തുക്കുട്ടി (75)യാണ് മരിച്ചത്. ശാരീരിക പരിമിതികൾ നേരിടുന്ന വ്യക്തിയായിരുന്നു കെഎസ്ആർടിസി റിട്ടയേർഡ് ജീവനക്കാരനായ മാത്തുക്കുട്ടി. ആയതിനാൽ റോഡിൽനിന്ന് വീട്ടിലേക്ക് കയറാനായി ലിഫ്റ്റ് സ്ഥാപിച്ചിരുന്നു. ഈ ലിഫ്റ്റിലാണ് മാത്തുക്കുട്ടിയുടെ തലകുടുങ്ങിയത്. വീടിന് താഴെ വാഹനം നിർത്തി ലിഫ്റ്റിൽ കയറിയതായിരുന്നു.
പിന്നീട് ലിഫ്റ്റിൽ തല കുടുങ്ങിക്കിടക്കുന്നത് കണ്ട് ലിഫ്റ്റ് വെട്ടിപ്പൊളിക്കാൻ ഭാര്യ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പരിശ്രമങ്ങൾ വിഫലമായതോടെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് മാത്തുക്കുട്ടിയെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.











0 comments