ad
Deshabhimani

ന​ഗരം നാറുന്നു; മാലിന്യമിടുന്നത് സിപിഐ എമ്മുകാരെന്ന് മേയറുടെ വിചിത്രവാദം

VV RAJEESH.jpg
വെബ് ഡെസ്ക്

Published on Jul 08, 2026, 02:54 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ മാലിന്യനിർമാർജന പദ്ധതി പാളിയതില്‍ വിചിത്രവാദവുമായി മേയർ വി വി രാജേഷ്. പ്രവർത്തകരെ നിയോഗിച്ച് സിപിഐ എം പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നെന്നാണ് മേയറുടെ ആക്ഷേപം. ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളാൻ ശ്രമിച്ചത് പാര്‍ടി പ്രവർത്തകൻ ആണെന്നും രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


തലസ്ഥാനത്തെ നിലവിലുള്ള മാലിന്യസംസ്കരണ പദ്ധതി പര്യാപ്തമല്ല. മെച്ചപ്പെട്ടതാക്കാൻ ശ്രമിക്കുകയാണ്. ആറു മാസം കഴിഞ്ഞിട്ടും കോർപറേഷൻ ഭരണത്തിനെതിരെ കാതലായ ഒരു വിമർശനവും ഉന്നയിക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല. ഇപ്പോൾ നഗരത്തെ മനഃപൂർവം മലിനമാക്കി ഭരണസംവിധാനത്തെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണ് നടന്നതെന്നും വി വി രാജേഷ് പറഞ്ഞു.


മാലിന്യനീക്കവും ശുചീകരണവും പാളിയെന്ന് ബോധ്യപ്പെട്ടതോടെ, ജനങ്ങളെ കബളിപ്പിക്കാനാണ് മേയറുടെ ശ്രമം. എൽഡിഎഫ് ഭരണസമിതി പിന്തുണച്ച വികേന്ദ്രീകൃത മാലിന്യസംസ്‌കാരണത്തെ തകർത്ത്‌, കേന്ദ്രീകൃത മാലിന്യ സംസ്കരണവും ഇൻഡോർ മാതൃകയുമൊക്കെ ബിജെപി ചുമതലയേറ്റ നാൾമുതൽ പറയുന്നുണ്ട്. എന്നാൽ ഭരണ പരാജയം മറയ്ക്കാനാണ് മേയറുടെ പുതിയ നീക്കം. ബിജെപി നേതാവിന്‍റെ പ്രതികരണത്തിനിതിരെ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ട്രോളുകള്‍ ഉയര്‍ന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home