ad
Deshabhimani

മഴക്കാലത്ത് സ്വീകരിക്കേണ്ട മുൻകരുതലുകൾ പുറപ്പെടുവിച്ച് ദുബായ് വൈദ്യുതി ജല അതോറിറ്റി

dewa
വെബ് ഡെസ്ക്

Published on Nov 10, 2025, 03:33 PM | 1 min read

ദുബായ്: മഴക്കാലത്ത് വൈദ്യുതി തടസങ്ങൾ ഒഴിവാക്കാൻ നിവാസികൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ ദുബായ് വൈദ്യുതി ജല അതോറിറ്റി (ദേവ) പുറപ്പെടുവിച്ചു. വീടുകളിലും കെട്ടിടങ്ങളിലും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ദേവ അറിയിച്ചു.


മഴക്കാലത്ത് വൈദ്യുതി, ജല വിതരണത്തിന്റെ സുരക്ഷ ഉറപ്പാക്കാനാണ് ദേവയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ഏപ്രിലിൽ ദുബായിലെയും അയൽ എമിറേറ്റുകളിലെയും റെക്കോർഡ് മഴയെത്തുടർന്ന് പല കെട്ടിടങ്ങൾക്കും വീടുകൾക്കും നാശനഷ്ടം സംഭവിച്ചിരുന്നു. അടുത്തിടെ, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം രാജ്യത്തുടനീളം സലാത് അൽ ഇസ്തിസ്‌ഖാ (മഴ പ്രാർത്ഥന) നടത്തി.


എല്ലാ വൈദ്യുതി കാബിനുകളും ഉറച്ചുപൂട്ടുക. മീറ്ററുകളുടെ തകർന്ന ഗ്ലാസ് കവറുകൾ മാറ്റിസ്ഥാപിക്കുക. എല്ലാ കണക്ഷനുകളും ശരിയായി ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. മേൽക്കൂരയിലെ ഉപയോഗിക്കാത്ത പൈപ്പുകൾ പൂർണ്ണമായി സീൽ ചെയ്യുക. പുറത്ത് കാണുന്ന കണക്ഷനുകൾ പരിശോധിച്ച് വാട്ടർപ്രൂഫ് സോക്കറ്റുകളും ഫിറ്റിംഗുകളും ഉപയോഗിച്ച് സംരക്ഷിക്കുക. ഒരു ടെക്നീഷ്യനെ കൊണ്ട് മുഴുവൻ സംവിധാനവും പരിശോധിപ്പിക്കുക. കൃത്യമായ ഇടവേളകളിൽ പരിപാലിക്കുക എന്നിവയാണ് മുൻകരുതൽ നടപടികൾ.


വൈദ്യുതി തടസങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ഉപഭോക്താക്കൾക്ക് ദേവയുടെ സ്മാർട്ട് റെസ്പോൺസ് സർവീസ് ഉപയോഗിച്ച് (ദേവ ആപ്പ്, ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ Dubai Now ആപ്പ് വഴി) സ്വയം പരിശോധന നടത്തിയും പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ കഴിയും.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home