മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ദുബായ് കസ്റ്റംസ്

ദുബായ് : മയക്കുമരുന്ന് യുഎഇയിലേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ദുബായ് കസ്റ്റംസ്. 40 വീപ്പകളിലായി ഒളിപ്പിച്ചുവച്ച ഒരു ടണ്‍ മാരക മയക്കുമരുന്ന് എയര്‍ കാര്‍ഗോ വഴി കടത്തുന്നതിനിടെയാണ് കസ്റ്റംസ് പിടികൂടിയത്. പ്രെഗബാലിന്‍ എന്നറിയപ്പെടുന്ന മരുന്ന് ദുബായിലേക്ക് വരികയായിരുന്ന എയര്‍ കാര്‍ഗോ ഷിപ്പ്‌മെന്റുകളില്‍ 40 ബാരലുകളില്‍ ഒളിപ്പിരിക്കുകയായിരുന്നു.
കസ്റ്റംസിന്റെ നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കാര്‍ഗോയില്‍ സംശയാസ്പദമായ വസ്തുക്കള്‍ ഉണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് ഇവ പിടിച്ചെടുത്തത്. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്. ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.








0 comments