ad
Deshabhimani

ഗൾഫ് രാജ്യങ്ങളിലെ വിസ നിയമങ്ങളിൽ നിർണായക മാറ്റങ്ങൾ; ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസയുൾപ്പെടെ പുതിയ പരിഷ്‌കാരങ്ങൾ

uae visa
വെബ് ഡെസ്ക്

Published on Jan 14, 2026, 12:59 PM | 1 min read

ദുബായ് : 2026-ൽ ഗൾഫ് രാജ്യങ്ങളിലെ വിസ നിയമങ്ങളിൽ വ്യാപകമായ മാറ്റങ്ങൾ നടപ്പിലാകുന്നു. യാത്ര, തൊഴിൽ, നിക്ഷേപം എന്നീ മേഖലകളെ കൂടുതൽ സൗകര്യപ്രദമാക്കുന്ന പരിഷ്‌കാരങ്ങളിലൂടെ ജിസിസി രാജ്യങ്ങൾ അന്താരാഷ്ട്ര സഞ്ചാരികൾക്കും പ്രവാസികൾക്കും പുതിയ അവസരങ്ങൾ തുറക്കുകയാണ്. ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ ഉൾപ്പെടെയുള്ള തീരുമാനങ്ങളാണ് പ്രധാനമായും ശ്രദ്ധേയമാകുന്നത്.


ജിസിസി രാജ്യങ്ങൾ (യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റിൻ) ചേർന്ന് നടപ്പാക്കുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ പ്രാബല്യത്തിൽ വരുന്നതോടെ ഒരൊറ്റ വിസയിൽ ഒന്നിലധികം ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കും. യൂറോപ്യൻ ഷെൻഗൻ വിസ മാതൃകയിൽ രൂപകൽപ്പന ചെയ്ത ഈ സംവിധാനം ടൂറിസം മേഖലക്ക് വൻ ഉത്തേജനമാകുമെന്നാണ് വിലയിരുത്തൽ.


യുഎഇയിൽ ദീർഘകാല വിസാ വിഭാഗങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഗോൾഡൻ വിസ, ഗ്രീൻ വിസ, ഫ്രീലാൻസ് വിസ തുടങ്ങിയവയുടെ മാനദണ്ഡങ്ങൾ ലളിതമാക്കുകയും കൂടുതൽ തൊഴിൽവിഭാഗങ്ങളെ ഇതിൽ ഉൾപ്പെടുത്തുകയും ചെയ്തു. കുടുംബ വിസ, റിട്ടയർമെന്റ് വിസ എന്നിവയിലും ഇളവുകൾ നടപ്പിലാക്കി.


ഈ മാറ്റങ്ങൾ ഗൾഫ് മേഖലയുടെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് വലിയ സഹായമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ടൂറിസം, റിയൽ എസ്റ്റേറ്റ്, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കൂടുതൽ അന്താരാഷ്ട്ര പങ്കാളിത്തം ഉണ്ടാകുമെന്നും പ്രവാസി സമൂഹത്തിന് കൂടുതൽ സ്ഥിരതയും സുരക്ഷയും നൽകുന്ന വർഷമായിരിക്കും 2026 എന്നും വിലയിരുത്തപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home