ad
Deshabhimani

ഡോ. ടി പി മുഹമ്മദിന്റെ കവിതാ സമാഹാരം കവർ പ്രകാശനം ചെയ്തു

tp muhammed
വെബ് ഡെസ്ക്

Published on Jun 25, 2026, 05:01 PM | 1 min read

ദമ്മാം :  സൗദിയിലെ സാമൂഹിക വിദ്യാഭ്യാസ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും ടിപിഎം ഗ്രൂപ്പ് ചെയർമാനുമായ ഡോ. ടിപി മുഹമ്മദ് രചിച്ച 'കാവ്യനിലാവ് ' എന്ന കവിതാസമാഹാരത്തിന്റെ കവർ പ്രകാശനം ദമ്മാമിൽ വെച്ച് നടന്നു.  

ഡെസ്റ്റിനി ബുക്‌സ്  ചെയർമാൻ മാലിക് മഖ്ബൂൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു. കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക-സാംസ്കാരിക, സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ,  ചലച്ചിത്ര ഗാനരചയിതാവും, തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തി മുഖ്യാതിഥിയായിരുന്നു.  സിനിമാനിർമ്മാതാവും  വ്യവസായിയുമായ ജോളി ലോനപ്പൻ ഇന്ത്യൻ സ്കൂൾ അധ്യാപികയും എഴുത്തുകാരിയുമായ ഡോ. സിന്ധു ബിനുവിന് നൽകിയാണ് കവിതാസമാഹാരത്തിന്റെ കവർപ്രകാശനകർമ്മം നിർവ്വഹിച്ചത്.

ഏറെ ശ്രദ്ധേയമായ യാത്രാ പുസ്തകം 'ഒരു പ്രവാസിയുടെ ലോക സഞ്ചാരങ്ങൾ'ക്ക് ശേഷം, വ്യത്യസ്തമായ പ്രമേയങ്ങളെ ഭാവനയുടെ മേമ്പൊടി ചേർത്ത് മനോഹര കാവ്യങ്ങളായി നെയ്തടുത്ത ടി പിയുടെ കാവ്യനിലാവിനെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ജോളി ലോനപ്പൻ പറഞ്ഞു.

ദമ്മാം സാംസ്കാരിക വേദി സംഘടിപ്പിച്ച ചടങ്ങിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ആലിക്കുട്ടി ഒളവട്ടൂർ, ബിജു കല്ലുമല, പ്രദീപ്‌ കൊട്ടിയം, ഷാജി മതിലകം, അബു ജർഫാസ് മൗലവി, കെ എം ബഷീർ  എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.  ഡോക്ടർ ടി പി മുഹമ്മദ് മറുപടി പ്രസംഗം നടത്തി.  ചടങ്ങിന് അൽമുന സ്കൂൾ ജനറൽ മാനേജർ അബ്ദുൽ ഖാദർ മാസ്റ്റർ സ്വാഗതവും, സമദ് വേങ്ങര നന്ദിയും പറഞ്ഞു.
ബക്കർ എടയന്നൂർ അവതാരകനായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home